1470-490

എംഎസ്എഫ് നേതാവിനെതിരെ വനിതാ പ്രവർത്തകർ

മലപ്പുറം: എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ പരാതി. എംഎസ്എഫ് വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.

മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെയാണ് പരാതി.
അതേസമയം, വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്‌ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പരാതി എന്താണെന്നും പരാതിക്കാർ ആരാണെന്നും അറിയില്ലെന്നും ഇപ്പോൾ പ്രതികരിക്കാനില്ലന്നും പിഎംഎ സലാം വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768