1470-490

എൽ.ബി.എസ് സെൻ്ററിൽ വിവിധ കംപ്യൂട്ടർ ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റെർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പ്ളസ്ടു അടിസ്ഥാന യോഗ്യതയുള്ളവർക്ക് ആറ് മാസം ദൈർഘ്യമുള്ള ഡി.സി.എ (എസ്) എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയുള്ളവർക്ക് ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്സിന് ചേരാൻ ആഗ്രഹിക്കുന്നവർ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ പേർ രജിസ്റ്റർ ചെയ്ത് ഓൺലൈനായി ഫീസടച്ച് പ്രവേശനം നേടാവുന്നതാണ്. പട്ടികജാതി, പട്ടികവർഗ്ഗം, ഒ.ഇ.സി വിഭാഗക്കാർക്ക് പ്രവേശനം തീർത്തും സൗജന്യമാണ്. കോഴ്സുകൾ സംബന്ധമായ വിശദ വിവരങ്ങൾക്ക് പരപ്പനങ്ങാടി താനൂർ റോഡിലുള്ള എൽ.ബി.എസ് ഓഫീസുമായി നേരിട്ടോ, O494-2411135 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

മേൽ സൂചിപ്പിച്ച പത്രക്കുറിപ്പ് വാർത്താപ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

വിശ്വസ്തതയോടെ,
ഓഫീസർ ഇൻ ചാർജ്

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689