1470-490

സംസ്‌കൃതം സംസാരിക്കുന്ന ഗ്രാമം

കൾച്ചറൽ ഡെസ്ക്: സംസ്‌കൃതം സംസാര ഭാഷയായ ഒരു ഗ്രാമം. കേൾക്കുമ്പോൾ ഹിമാലയത്തിൽ ആണെന്ന് കരുതണ്ട. നമുക്ക് അടുത്ത് തന്നെയുണ്ട് .കർണാടകയിൽ ഷിമോഗക്ക് അടുത്തുള്ള പ്രകൃതി സുന്ദരമായ ഗ്രാമം മാട്ടൂർ .ഈ ഗ്രാമത്തിൽ ഉള്ളവർ സംസ്കൃതത്തിലാണ് സംസാരിക്കുന്നത് .ലോകത്ത് ഇങ്ങനെയൊരു സ്ഥലം കാണില്ല .കണ്ടാൽ കേരളമെന്നേ തോന്നൂ .പച്ചപ്പ് നിറഞ്ഞ ഭൂപ്രദേശം .തുംഗ നദിയുടെ തീരത്തായി ആണിത് സ്ഥിതി ചെയ്യുന്നത് .1500പേരെ ഉള്ളൂ .600വർഷം മുൻപ് കേരളത്തിൽ നിന്നും കുടിയേറിയ ബ്രഹ്മണർ ആണ് ഇവിടത്തെ ഗ്രാമീണർ എന്നാണ് കരുതുന്നത് .ലോകത്ത് സംസ്‌കൃതം സംസാരിക്കുന്ന ഏക ഗ്രാമം ഇതാണ് .ഇവിടെ പണ്ട് മുതലേ സംസ്‌കൃതം ആയിരുന്നില്ല സംസാര ഭാഷ .1980കളിൽ ആണ് ഇവിടത്തുകാർ സംസ്‌കൃത പഠനം ആരംഭിച്ചത് .വളരെ പെട്ടെന്ന് സംസ്‌കൃതം ഇവരുടെ സ്വന്തമായി .കർണാടക ഭാഷയുടെ ഒരു സങ്കരമായ സാങ്കേതി ഭാഷയായിരുന്നു ഇവരുടെ സംസാര ഭാഷയായിരുന്നത് .ഇപ്പോൾ കുശലങ്ങൾ ചോദിക്കുന്നത് പോലും സംസ്കൃതത്തിലാണ് .ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോൾ ഏതോ പഴയ യുഗത്തിലൂടെ പോകുന്നത് പോലെ തോന്നും .വേദ പഠനവും മന്ത്രോചാരണങ്ങളും യാഗങ്ങളും പൂജകളുമായൊക്കെയായി ജീവിക്കുന്ന അഗ്രഹാരങ്ങളിലെ മനുഷ്യരെ നമുക്ക് കാണാം .രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമൊക്കെ ഒരു പാട് പേർ കൗതുകം നിറഞ്ഞ ഇവരെയും ഇവിടത്തെ ഭൂപ്രകൃതിയും കാണാൻ വരുന്നു .വിനോദ സഞ്ചാര കേന്ദ്രമായി ഇപ്പോഴിവിടം വികസിക്കുകയാണ് .താമസ സൗകാര്യങ്ങൾ ഇവിടയില്ല .ഇവിടെയുള്ള വീടുകളിൽ ഉന്നത വിദ്യാഭ്യാസമുള്ളവരാണ് കുടുതലും.ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഇല്ലാത്ത വീടുകൾ ചുരുക്കമാണ് .ബാംഗ്ലൂർ നിന്നും 8കിലോമീറ്റർ ദൂരമേയുള്ളൂ .തൊട്ടടുത്തുള്ള റയിൽവേ സ്റ്റേഷൻ ഷിമൊഗയാണ് .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689