1470-490

നാട്ടിലെത്താനാവാതെ ലക്ഷദ്വീപിലെ അധ്യാപകർ

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :   ഓണത്തിന് നാട്ടിലെത്താനാവാതെ ലക്ഷദ്വീപിലെ അധ്യാപകർ.കാലിക്കറ്റ് സർവ്വകലാശാല  കടമത്ത് – ലക്ഷദ്വീപ് പഠന കേന്ദ്രത്തിലെ പതിനാലോളം അധ്യാപകർ പത്ത് ദിവസത്തെ ഓണാവധി ഉണ്ടായിട്ടും കേരള ത്തിലെ ത്താനുള്ള കപ്പൽ ഷെ ഡ്യൂൾ ലഭിക്കാതെ വലയുന്നു. നിലവിലെ കപ്പൽ പ്രോഗ്രാം അനുസരിച്ച് ഓഗസ്റ്റ് 19 ന് കടമ ത്ത് ദ്വീപിൽ നിന്ന് പുറപ്പെടുന്ന കപ്പൽ 21ന് മാത്രമാണ് കൊച്ചി യിൽ എത്തിച്ചേരുന്നത്. അത നുസരിച്ച് ഒന്നാം ഓണവും തിരുവോണവും കഴിഞ്ഞിട്ടേ ഇവർക്ക് നാട്ടിലെത്തിച്ചേരാൻ കഴിയൂ. അതേസമയം ലക്ഷ ദ്വീപിൽ തന്നെയുള്ള സർവ്വകാ ലാശാലയുടെ മറ്റു സെന്റെറു കളിൽ ഇക്കാരണം കൊണ്ടു തന്നെ ക്ലാസ്സുകൾ മുൻകൂറായി കോപൻസേറ്റുചെയ്യുകയും അധ്യാപകർക്ക് ഓണമാഘോ ഷിക്കാൻസൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്.ക്ലാസ്സുകൾ ഓൺലൈനായി എടുക്കുന്ന ഈ സമയത്ത് ജോലികൾ പുനക്രമീകരണം നടത്താൻ സാധ്യമാണെ ന്നിരിക്കെ കടമത്ത് കേന്ദ്രത്തി ലെ ഇൻ ചാർജ്ജ് പ്രിൻസി പ്പാൾ ഇതിനോട് നിഷേധാത്മക സമീപനമാണ് കൈകൊണ്ടിട്ടു ള്ളത്. മുൻ വർഷങ്ങളിൽ റെഗുലർ ക്ലാസ്സുകൾ നടക്കുന്ന സമയത്ത് പോലും ആഘോഷ വേളകളിൽ യാത്രാ ബുദ്ധിമുട്ടു കൾ പരിഗണിച്ച് ക്ലാസ്സുകൾ പുനക്രമീകരിച്ചിട്ടുണ്ട് ,കടൽ പലപ്പോഴും പ്രക്ഷുബ്ധമാവുന്ന കാരണത്താൽ നിലവിലെ കപ്പൽ ചാർട്ട് തന്നെ താളം തെറ്റാറുണ്ട്. ഈ അവസ്ഥയിൽ രണ്ട് ദിവസം കൊണ്ട് എത്തു ന്ന കപ്പൽ മൂന്നും നാലും ദിവസ മെടുക്കും ഒരു പ്രോഗ്രാം ഓടി ത്തീർക്കാൻ. ഇപ്പോൾ തന്നെ 19 ന് കടമത്ത് നിന്ന് പുറപ്പെടേ ണ്ട കപ്പൽ ഒരു ദിവസം വൈകി യാണ് ഓടുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കിൽ  നാലാം ഓണവും കഴിഞ്ഞിട്ടാവും നാട്ടി ലെത്തിച്ചേരുക.ഓണത്തിന് സമയബന്ധിതമായി കേരള ത്തിലെത്തിച്ചേരു ന്നതിന്  പ്രത്യേക കപ്പൽ പ്രോഗ്രാം ആവശ്യപ്പെട്ടുകൊണ്ട് കേരള ത്തിലെ അധ്യാപകർ ലക്ഷദ്വീ പിലെ പോർട്ട് ഡിപ്പാർട്ട്മെന്റിന് കത്ത്നൽകിയിട്ടുണ്ട്.നേരത്തെ  മധ്യ വേനലവധി സമയ ത്ത് കപ്പൽ പ്രോഗ്രാം ഇല്ലാത്ത ത് കൊണ്ട് ഇതേ സെന്റെറിലെ എട്ടോളം അധ്യാപകരുടെ രണ്ടുമാ സത്തെ സാലറി വെക്കേഷ നിൽ ഇരുപതു ദിവസം തികച്ചു നിന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി പ്രിൻസി പ്പാൾ ഇൻ ചാർജ്ജ് തടഞ്ഞു വെച്ചസാഹചര്യമുണ്ടായിട്ടുണ്ട്. അന്നും പോർട്ട് ഡിപ്പാർട്ട്മെന്റി ന് കപ്പൽഗതാ ഗതംആവശ്യ പ്പെട്ടുകൊണ്ട് കത്ത് നൽകിയി രുന്നു. എന്നാൽ അനുകൂല മായ പ്രതികരണം ലഭിച്ചിരു ന്നില്ല. ഇപ്പോൾ രണ്ടുമാസത്തെ സാലറിയുമില്ല,വർഷത്തിലൊരിക്കൽഓണമാഘോഷിക്കാനുള്ള ഭാഗ്യവുമില്ല. വിഷയത്തിൽ അധികാരികൾഅനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ മലയാളി യുടെ ഓണാഘോഷം ദ്വീപിലോ കപ്പലിലോ ആയി ഒതുക്കേണ്ടി വരും.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689