1470-490

അമ്മയുടെ നവതി ആഘോഷത്തിന് അംഗനവാടിക്ക് ഭൂമിനൽകി

കോട്ടക്കൽ: ലീന ഗ്രൂപ്പ് സ്ഥാപകൻ എം.കെ രാമനുണ്ണിയുടെ ഭാര്യ ഞങ്ങളുടെ മീനാക്ഷി കുട്ടിയമ്മയുടെ 90 പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി എം.കെ.ആർ. ഫൗണ്ടേഷൻ കോട്ടക്കൽ തോക്കാമ്പാറയിൽ അംഗനവാടിക്കായി വാങ്ങിയ അഞ്ചു സെന്റ് ഭൂമി നഗരസഭക്ക് കൈമാറി .വർഷങ്ങളായി മുപ്പതാം വാർഡിൽ അംഗനവാടി പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. അസൗകര്യങ്ങൾ കാരണം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വലിയ പ്രയാസത്തിലും ആശങ്കയിലുമായിരുന്നു. ഇതിനൊരു പരിഹാരമെന്നോണമാണ് അംഗനവാടി നിർമ്മാണത്തിനായി ഭൂമി സൗജന്യമായി നൽകാൻ എം.കെ.ആർ ഫൗണ്ടേഷൻ തീരുമാനിച്ചത്. നവതി അഘോഷ ചടങ്ങിൽ മീനാക്ഷി കുട്ടിയമ്മ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീറിനു ഭൂമിയുടെ രേഖകൾ കൈമാറി. ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രതിപക്ഷ നേതാവ് ടി.കബീർ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ മോഹൻ ദാസ് എന്നിവർ പങ്കെടുത്തു. മുപ്പതാം വാർഡിൽ പ്ലസ്ട പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും ക്യാഷ് പ്രൈസും വിതരണം നടന്നു .ട്രസ്റ്റി ബോർഡ് അംഗങ്ങളായ യു.തിലകൻ, യു.ഭരതൻ, യു. രാഗിണി. എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242