1470-490

ക്യാഷും കാശും തമ്മിൽ ബന്ധമുണ്ടോ?

ഫീച്ചർ ഡെസ്ക്: പതിനെട്ടാം നൂറ്റാണ്ടിന് മുന്നേ ഇഗ്ലീഷിൽ ക്യാഷ് എന്ന വാക്ക് ഉപയോഗിച്ചതിന് തെളിവ് ഇല്ല. പതിനാലാം നൂറ്റാൻണ്ട് തൊട്ട് പതിനേഴാം നൂറ്റാണ്ട് വരെ വിരളമായി ഉപയോഗത്തിൽ ഉണ്ടായിരുന്ന കൈസേ (Caisse) എന്ന ഫ്രഞ്ച് പദത്തിന് പണപ്പെട്ടി എന്ന് അർത്ഥം ഉണ്ട് അതിൽ നിന്നും ആണ് ക്യാഷ് എന്ന ഇംഗ്ലീഷ് പദം വന്നിരിക്കുക എന്നാണ് സായിപ്പിന്റെ നിഘണ്ടു അവകാശപ്പെടുന്നത്.

വേറൊരു വാദം ഇംഗ്ളീഷുകാർ ഏഷ്യയിൽ വന്ന ശേഷം പ്രാബല്യത്തിൽ ആയ ഈ വാക്ക് ഏഷ്യയിൽ നിന്നും വന്നത് ആയിരിക്കാം എന്നാണ്, ചൈനയിൽ പണം ചുരുട്ടി വെക്കുന്ന കടലാസിന് കാസ് (Cass) എന്നാണ് പറയുന്നത് ഈ വാക്കിൽ നിന്ന് ആണ് ക്യാഷ് ഉണ്ടായത് എന്ന് ചൈനക്കാർ അവകാശപ്പെടുന്നു.

വടക്കേ ഇന്ത്യയിൽ ബിസി കാലഘട്ടത്തിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന കാർഷ്പണ എന്ന നാണയം ഉണ്ടായിരുന്നു അതിൽ നിന്നും ആണ് ക്യാഷ് എന്ന ഇംഗ്ലീഷ് പദം എന്നാണ് നോർത്ത് ഇന്ത്യൻ അവകാശവാദം.

തെക്കേ ഇന്ത്യൻ വാക്കായ കാശിൽ(മലയാളവും തമിഴും) നിന്നാണ് ക്യാഷ് ഉണ്ടായത് എന്നാണ് തമിഴ് വാദം. ഇതിന് നിരത്തുന്ന തെളിവുകൾ താഴെ.

സംഘസാഹിത്യത്തിൽ പത്തിൽ കൂടുതൽ വരികളിൽ കാശ് എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട് അതെല്ലാം മാലകളിൽ കോർക്കുന്ന മുത്തുകളെ ആണ് കാശ് എന്ന് കൊണ്ട് അർത്ഥം ആക്കുന്നത്. തെക്കേ ഇന്ത്യയുമായി റോമൻ വ്യാപാരത്തിന്റെ ഫലമായി റോം നൽകിയിരുന്നത് സ്വർണ നാണയങ്ങൾ ആയിരുന്നു, ഇങ്ങനെ വന്ന് കൂടിയ നാണയങ്ങൾ ഉരുക്കി മാറ്റി ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്നത് മാലകളിൽ മുത്തുകൾക്ക് പകരം ഉപയോഗിച്ച് തുടങ്ങി അങ്ങനെ കാശ് എന്ന പദം റോമൻ നാണയങ്ങൾക്കും മറ്റ് നാണയങ്ങൾക്കും ഉള്ള പൊതു പേര് ആയി മാറി, ഇതാണ് ഇന്നും ഉപയോഗത്തിൽ ഉള്ള കാശിമാല ആയി പരിണമിച്ചത്.

പന്ത്രണ്ടാം നൂറ്റാണ്ടിലെ പെരിയ പുരാണം എന്ന ഗ്രന്ഥത്തിൽ വരുമ്പോൾ കാശ് എന്നത് നാണയത്തിന് ഉപയോഗിക്കുന്നത് ആയി മനസിലാക്കാൻ കഴിയുന്നുണ്ട്.

ഡാനിഷുകാർ 1620 ൽ തഞ്ചാവൂരിലെ രംഗനാഥ നയിക്കരുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടി പ്രകാരം തരകമ്പാടി എന്ന സ്ഥലത്ത് വ്യാപാര ആവശ്യത്തിന് കുടിയേറി താമസം തുടങ്ങുന്നുണ്ട്. ഉടമ്പടി പ്രകാരം വ്യാപാര ആവശ്യത്തിന് സ്വന്തമായി നാണയം ഇറക്കുന്നുണ്ട് അതിൽ KAS എന്ന് കാണുന്നത് ആണ് ആദ്യമായി നാണയത്തിൽ ഈ വാക്ക് പ്രത്യക്ഷപ്പെടുന്നത്. 1637ലും 1644 ലും KAS എന്ന വാക്കിനൊപ്പം വർഷവും നാണയത്തിൽ ഉപയോഗിക്കുന്നുണ്ട്. 1645ൽ ഇത്‌ CAS എന്നായി മാറുന്നുണ്ട്.

1646ൽ സെന്റ് ജോർജ് കോട്ടയിൽ നിന്നും ബ്രിട്ടീഷുകാർ മൂന്ന് തരം നാണയങ്ങൾ ഇറക്കുന്നുണ്ട്, ഇംഗ്ലീഷുകാർ തമ്മിൽ ഉള്ള വ്യവഹാരങ്ങൾക്ക് PAGODA എന്നെഴുതിയ നാണയവും, തെലുങ്ക് ഭൂരിപക്ഷ പ്രദേശത്ത് DUDU (ദുഡ്)എന്നോ DUB (ഡബ്) എന്നോ ഉപയോഗിച്ചും, തമിഴ് ഭൂരിപക്ഷ പ്രദേശത്ത് CASH / PANAM എന്നും അച്ചിട്ട നാണയങ്ങൾ ആണ് ഇറക്കുന്നത്. 1831 ൽ ഇറക്കിയ ബ്രിട്ടീഷ്‌ നാണയങ്ങളിൽ ഒരു വശത്ത് തമിഴിൽ കാശ് എന്നും മറു വശത്ത് CASH എന്നും ഉള്ളത് നാണയ ശേകരണങ്ങളിൽ ഉണ്ട്.

1800 റുകൾക്ക് ശേഷം ഇതേ വാക്ക് നാണ്യവിളകൾക്കും ഉപയോഗിച്ച് തുടങ്ങുന്നുണ്ട് Cash crops ഇങ്ങനെ ആണ് കാശ് ക്യാഷ് ആവുന്നത്.

ഇതേ പോലെ തെക്കേ ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷിൽ പോയതായി അവകാശപ്പെടുന്ന വാക്കുകൾ താഴെ കൊടുത്തിട്ടുണ്ട്, പത്തോളം വാക്കുകൾ വാൾട്ടർ വില്യം സ്കീറ്റിന്റെ “ഏറ്റിമോളജിക്കൽ ഡിക്ഷണറി ഓഫ് ദി ഇംഗ്ലീഷ് ലാഗ്വേജ്” എന്ന ബുക്കിൽ അംഗീകരിച്ചിട്ടുണ്ട്. ബാക്കി ഉള്ളവ തെളിവിന്റെ അഭവം കാരണം അംഗീകരിച്ചിട്ടില്ല.

മാങ്ങ – Mango
കാശ് – Cash
ഒന്ന് – One
എട്ട് – Eight
വെട്രി – Victory
വെല്ലുക/വെൻട്രു – Win
വാഹനം – Wagon
ഏലക്കായ് – Elaichi
കയിർ – Coir
അവ്വയ് – Eve
തറ – Tera
മാത്രം – Meter
ഒമട്ടുക – Vomit
കരയുക – Cry
കളി മണ്ണ് – Clay
കലാചാരം – Culture
ആക്കുക – Make
ഉരുണ്ട – Round
(ആന) പിളറൽ – Blare
ചക്ക പഴം – Jack fruit
(കൽ)കണ്ട് – Candy
ഉരുൾ – Role
ഉരിയാടൽ – Orate
ഇഞ്ചി – Ginger
മൂലക്കൂർ – Molecule
കൊല്ല് – Kill
പരിശ് – Price
ഇതരം – other
തോലൈ – Tele
തേക്ക് – Teak
അരിസി – Rice
ഇളം മഞ്ഞൾ കായ – lemon
മിക (മികച്ചത്) – Mega
മുതിർ ന്ന – Mature
കട (ആട്) – Goat
കള്ളൻ – Culprit
വിടം (വിഷം) – Venom
ഞാൺ – Yarn
അളവ് – Level
മടമൈ – Mad
പരൽ (ചിലപ്പത്തികരം) – Pearl
നാമം – Name
ജ്ഞാനം – Knowledge
പല – Poly
ഇസൈപെടൽ (സമ്മതിക്കൽ) – accept
സുട്രം (ചുറ്റുവട്ടം) – surround
കടവുൾ – God
പിറന്ത – Birth
കൈപ്പറ്റൽ – capture
വേണ്ടി – want
ഉളവ് (ഉഴവ്) – plough
ഉടനെ – Sudden
അടം – adamant
ചുരുങ്ക് – Shrink
ഇല്ലം – Villa
പാത – path
വഴി – via / way
ബുട്ടി – Bottle
കട്ടിൽ – Coat
ഞരമ്പ് – Nerve
കുരുണ – Grain
പൊത്താൻ – button
പെട്രോർ ഒത്തുതൽ – Betrothal
നാഗം – S nake
കുറിപ്പ് – S cript
പേച്ച് – S peach
പഞ്ചു് – S ponge
താക്കുക – A ttack
പീഡ് – S peed
മാനിടർ – Man
കാലാന്ദരം – കാലണ്ടർ
നവായ് – Navy
കട്ടുമരം – Catamaran
ചുരുട്ട് – Cheroot
ചാക്ക് – Sack
വെറ്റില – Beatle
കൂലി – Coolie
കഞ്ഞി – Congee
അടക്ക – Areca
കശൂ – catechu

കടപ്പാട് : തമിഴ് നാണയ ശാസ്ത്രക്ജ്ഞൻ മന്നവർ മന്നൻ

റഫറൻസ് ബുക്ക്‌

Etymological Dictionary of the English Language – Walter William Skeat

https://en.m.wikipedia.org/wiki/List_of_English_words_of_Dravidian_origin

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689