1470-490

സ്ത്രീകൾക്ക് വേണ്ടിയാണ് സ്റ്റെതസ്ക്കോപ്പ് കണ്ടുപിടിച്ചത്

സ്പെഷ്യൽ ഡെസ്ക്: ഡോക്ടർമാരുടെ അലങ്കാരമാണ് സ്റ്റതസ്കോപ്പ്. നെഞ്ചിടിപ്പ് അളക്കൽ പരിശോധനയുടെ അടിസ്ഥാന കാര്യവുമാണ്. എന്നാൽ ഇത് കണ്ടു പിടിച്ചത് സ്ത്രീകൾക്ക് വേണ്ടിയാണ് എന്നതാണ് യാഥാർഥ്യം.
സ്ത്രീകളുടെ നെഞ്ചിൽ ചെവി വെച്ചു പരിശോധിക്കുവാൻ ഇഷ്ട്ടമില്ലാത്തതിനാലാണ് ‘ റെനെ ലെന്നകിന് ‘ എന്ന ഡോകടർ സ്റ്റെതസ്ക്കോപ്പ് കണ്ടുപിടിച്ചത്.
.
1816 ൽ ഫ്രാൻസിലെ റെനെ ലാനെക് എന്ന ഡോക്ടർ പാരീസിലെ തന്റെ ഹോസ്പിറ്റലിൽ വച്ച് സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ചു, അന്നുമുതൽ ഉപയോഗിക്കുവാനും തുടങ്ങി.
.
പക്ഷെ അന്ന് അതിനു ഇന്നത്തെ സ്റ്റെതസ്ക്കോപ്പിന്റെ രൂപം ആയിരുന്നില്ല. അത് ഒരു കുഴൽ മാത്രം ആയിരുന്നു.
.
ഒരു സ്ത്രീയുടെ നെഞ്ചിൽ ചെവി നേരിട്ട് വെച്ചു ഹാർട്ടബിറ്റ് ശബ്ദം കേൾക്കാൻ ഇഷ്ട്പ്പെടാഞ്ഞതിനാലാണ് ലെന്നകിന് ഇങ്ങനെ ഒരു ഐഡിയ തോന്നിയത്.
.
അദ്ദേഹം ഒരു ഷീറ്റ് പേപ്പർ ഒരു ട്യൂബിലേക്ക് ചുരുട്ടി, അതിന്റെ ഒരറ്റം രോഗിയുടെ നെഞ്ചിൽ വച്ചു.
.
കുഴലിലൂടെ വരുന്ന ശബ്‌ദം അതിന്റെ മറു തകലയ്ക്ക് ചെവി വച്ചുകൊണ്ട് എളുപ്പത്തിൽ കേൾക്കാമെന്ന് ലാനെക്ക് കണ്ടെത്തി. ചുരുട്ടിവെച്ച കടലാസ് ഉടൻ പൊള്ളയായ മരക്കുഴൽ ഉപയോഗിച്ച് മാറ്റി.
.ലാനെക് തന്റെ കണ്ടുപിടുത്തത്തിന് ‘സ്റ്റെതസ്കോപ്പ്’ എന്ന് പേരും ഇട്ടു.
.
സ്റ്റെതസ്കോപ്പ് എന്ന വാക്ക് രണ്ട് ഗ്രീക്ക് പദങ്ങളായ സ്റ്റെതോസ് (നെഞ്ച്), സ്കോപോസ് (പരിശോധന ) എന്നിവയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
.
1850 കളോടെ സ്റ്റെതസ്കോപ്പ് ഡോകട്ർമാരുടെ സുപ്രധാന ഉപകരണങ്ങളിലൊന്നായി മാറി.🩺

നെഞ്ചിൽ നിന്നുള്ള ശബ്ദങ്ങൾ കേൾക്കാനും നിർണ്ണയിക്കാനും പഠിക്കുന്നത് ഒരു ഡോക്ടറുടെ പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗമായി മാറി.
.
1890 കളിൽ പൊള്ളയായ തടി ട്യൂബിന് പകരം റബ്ബറും പ്ലാസ്റ്റിക്കും മറ്റും ചേർത്ത് ഇന്ന് ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പുകൾ പോലെ നിർമിച്ചു.

3M പോലെ മികച്ച വസ്തുക്കൾ ഗവേഷണത്തിലൂടെ നിർമിക്കുന്ന കമ്പനികൾ Littmann പോലുള്ള മികച്ച സ്റ്റെതസ്ക്കോപ്പുകൾ വിപണിയിൽ എത്തിച്ചു..

ഹൃദയം, ശ്വാസകോശം, കുടൽ, അതുപോലെ ധമനികളിലും സിരകളിലുമുള്ള രക്തയോട്ടം എന്നിവ കേൾക്കാൻ ഒരു സ്റ്റെതസ്കോപ്പ് ഉപയോഗിക്കാം. രക്തസമ്മർദ്ദം അളക്കുമ്പോളും ഇത് സാധാരണയായി ഉപയോഗിക്കുന്നു. കൂടാതെ ഗർഭകാലത്തും ഉപയോഗിക്കുന്നു.
.
ശബ്ദങ്ങൾ വർദ്ധിപ്പിക്കുകയും ഗ്രാഫുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഇലക്ട്രോണിക് സ്റ്റെതസ്കോപ്പുകൾ 1970 കളിലാണ് ആദ്യമായി നിർമ്മിക്കപ്പെട്ടു.
ഇന്ന്, മെഡിക്കൽ പ്രൊഫഷന്റെ ഏറ്റവും ജനപ്രിയ കാഴ്ചകളിലൊന്നാണ് കഴുത്തിൽ ഇട്ടിരിക്കുന്ന സ്റ്റെതസ്കോപ്പ്

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206