1470-490

വൺഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് രണ്ടാം വാർഷിക നിറവിൽ – സംഘടനക്ക് രാഷ്ടിയമില്ലെന്ന് ഭാരവാഹികൾ

തലശ്ശേരി—അറുപത് വയസ് തികഞ്ഞ എല്ലാ പൌരന്മാർക്കും പ്രതിമാസം 10,000 രൂപ പെൻഷൻ നൽകണമെന്ന ആവശ്യവുമായി രൂപികരിച്ച വൺഇന്ത്യ വൺ പെൻഷൻ മൂവ്മെൻ്റ് രണ്ടാം വാർഷികമാഘോഷിച്ചു -സംഘടനയുടെ യൂനിറ്റുകൾ പ്രവർത്തിക്കുന്ന എല്ലാ സ്ഥലത്തും പതാക ഉയർത്തിയും മധുരം വിതരണം ചെയ്തുമാണ് സന്തോഷം പങ്കിട്ടത്.- ഗൾഫ് നാടുകൾ ഉൾപെടെയുള്ള സ്ഥലങ്ങളിലായി 10 ലക്ഷത്തോളം അംഗങ്ങളുള്ള സംഘടനയ്ക് കക്ഷിരാഷ്ടീയ താൽപര്യങ്ങളില്ലെന്ന് ഒ.-ഐ.-ഒ.പി. തലശ്ശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു -എല്ലാ രാഷ്ടിയ പാർട്ടി കളിലും വിശ്വസിക്കുന്നവർ ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നുണ്ട്. പളളിയൻ പ്രമോദ്, സി.സി. മൊഹ്സിൻ, കെ.പി.രതീഷ്, കെ.എസ്.എ.അബ്ദുൾ നാസർ, അഡ്വ.ബെന്നി അബ്രഹാം, രതീഷ് വേലാണ്ടി, സുരേന്ദ്രൻ മേക്കുന്ന്, ഒ.കെ.മുഹമ്മദലി, എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.-

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373