1470-490

കാർഷിക വായ്പകൾ എഴുതിത്തള്ളണം;മൊറട്ടോറിയവും പലിശയിളവും വേണം എം പി രമ്യ ഹരിദാസ്‌

കാർഷിക വായ്പകൾ എഴുതിത്തള്ളണം എന്നും വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനോട് രമ്യ ഹരിദാസ് എംപി ആവശ്യപ്പെടുന്നു.

കാർഷിക വായ്പകൾ എഴുതിത്തള്ളണം;മൊറട്ടോറിയവും പലിശയിളവും വേണം

ആലത്തൂർ:കോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട കർഷകരെ സഹായിക്കാനും പ്രതിസന്ധി പരിഹരിക്കാനും ചെറുകിട കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളണം എന്നും വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനോട് രമ്യ ഹരിദാസ് എംപി ആവശ്യപ്പെട്ടു.

വ്യാപാരികൾ ഓട്ടോ-ടാക്സി തൊഴിലാളികൾ തുടങ്ങി വായ്പയെടുത്തവർ എല്ലാം പ്രതിസന്ധിയിലാണ്.എല്ലാം വായ്പകൾക്കും പലിശ ഇളവും മൊറട്ടോറിയവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തി ജോലി നഷ്ടപ്പെട്ടവർക്ക് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചു.അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്ന് ധനമന്ത്രി ധനമന്ത്രി ഉറപ്പുനൽകി

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373