1470-490

തലശേരിയിൽ വൻ കഞ്ചാവ് വേട്ട

തലശ്ശേരി:തലശേരിയിൽ വൻ കഞ്ചാവ് വേട്ട. 12.5 കിലോ കഞ്ചാവുമായി 2 പേരെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി സ്വദേശി അനസ്, മലപ്പുറം സ്വദേശി നൗഫൽ എന്നിവരാണ് പിടിയിലായത്* ആന്ധ്രയിൽ നിന്ന് തലശേരിയിലെത്തിച്ച്  വയനാട് സ്വദേശിക്ക് കഞ്ചാവ് കൈമാറാനിരിക്കെയാണ് പ്രതികൾ വലയിലായത്.  സുൽത്താൻ ബത്തേരി സ്വദേശി അനസ് (25), മലപ്പുറം സ്വദേശി നൗഫൽ (26) എന്നിവരാണ് അറസ്റ്റിലായത്. ആന്ഡ്രയിലെ വിജയവാഡയിൽ നിന്നും 6,500 രൂപ വച്ച് 17,000 രൂപയ്ക്കാണ് ഇരുവരും  കഞ്ചാവ് വാങ്ങിയത്. നാലും, അഞ്ചും ഇരട്ടി ലാഭത്തിനാണ് കഞ്ചാവ് മാഫിയ ഇത് മറിച്ചുവിൽക്കുക.  വൈകീട്ട് മൂന്നരയോടെ നടത്തിയ തലശേരി സർക്കിൾ ഇൻസ്പെക്ടർ സനൽകുമാർ നടത്തിയ  പട്രോളിംഗിനിടെ  പുതിയ ബസ് സ്റ്റാൻ്റ് പച്ചക്കറി മാർക്കറ്റിന് സമീപം വച്ചാണ്   രണ്ട് പേരും പിടിയിലായത്. കഞ്ചാവ് വാങ്ങിക്കാൻ ഏൽപ്പിച്ച വയനാട് സ്വദേശിയെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുമെന്ന് സി.ഐ സനൽകുമാർ പറഞ്ഞു.  എ.എസ്.ഐമാരായ  രാജീവൻ, സഹദേവൻ, സി.പി ഒ മാരായ  ശ്രീജേഷ്, സുജേഷ്,  നജിമുദ്ദീൻ, സരുൺ, സുമിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373