1470-490

കൊതുക് തിരി പുകവലിക്ക് തുല്യം

ഹെൽത്ത് ഡെസ്ക്: മഴക്കാലം ആയതോടെ കൊതുക് ശല്യവും വർധിച്ചു .കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ മാർഗ്ഗമാണെല്ലോ കൊതുക് തിരികൾ .1890ൽ ജപ്പാൻകാരനായ എക്രിയോ യുയമാ ആണ് ഇന്നത്തെ മാതിരിയുള്ള കൊതുക് തിരി ആദ്യം ഉണ്ടാക്കിയത് .
ഏകദേശം 8മണിക്കൂർ വരെ കത്തി നിക്കുന്നതാണ് ഇപ്പോഴത്തെ കൊതുക് തിരികൾ. പല രാസവസ്തുക്കളും ഇതിന്റ നിർമാണത്തിനായി ഉപയോഗിക്കുന്നു .കൊതുകുകളെ തുരത്തുമെങ്കിലും വലിയ അപകടകാരികളാണിവ. ഒരു കൊതുക് തിരി ഏതാണ്ട് 135സിഗററ്റ് പുറത്ത് വിടുന്നയത്ര പുക പുറത്ത് വിടുമെന്നാണ് കണക്കാക്കിരിക്കുന്നത് .മാത്രമല്ല 51സിഗററ്റ്കളിൽ നിന്നും പുറത്ത് വരുന്ന അത്രയും വിഷങ്ങൾ ഒരൊറ്റ കൊതുക് തിരി പുറത്ത് വിടും .പുക ഉപയോഗിച്ചാണ് ഇവ കൊതുകുകളെ അകറ്റുന്നത് .എന്നാൽ ദ്രാവക രൂപത്തിലുള്ളതും വൈദുതിയിൽ പ്രവർത്തിക്കുന്നതുമായ കൊതുക് നശീകരണ സൂത്രങ്ങളും മഹാ അപകടകാരികളെന്ന് കണ്ടെത്തിട്ടുണ്ട് .നിരോധിതപട്ടികയിൽ പെട്ട കീടനശിനിക്കലാണ് ഇവയിൽ പലതിലും ഉപയോഗിക്കുന്നത് .1897ഓഗസ്റ്റ് 20ന് റാണാൾഡ് റോസ് എന്ന ബ്രിട്ടീഷ്‌ ഇന്ത്യൻ ശാസ്‌ത്രേജൻ നടത്തിയ ചരിത്ര പ്രാധാന്യമുള്ള ഒരു കണ്ട്പിടിത്തതിന്റ ഓർമ്മക്കായി ഈ ദിവസം എല്ലാ വർഷവും ലോക കൊതുക് ദിനമായി ആചരിക്കുന്നു .മലേറിയ പരത്തുന്നത് അനോഫിലീസ് കൊതുകുകൾ ആണെന്നായായിരുന്നു അദ്ദേഹത്തിന്റെ കണ്ട്പിടിത്തം .

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612