1470-490

വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ഐക്യ ട്രേഡ് യൂണിയന്റെ നിൽപ്പു സമരം

പാവറട്ടി: വാക്സിൻ വിതരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചും തൊഴിൽ സതംഭനത്തിന് എതിരെയുമുള്ള യു.ഡി എഫ് ഐക്യട്രേഡ് യൂണിയന്റെ വാക്സിൻ നിൽപ്പു സമരത്തിന്റെ ഉദ്ഘാടനം ഡി.സി സി സെക്രട്ടറി വി.വേണുഗോപാൽ നിർവ്വഹിച്ചു. വാക്സിൻ എല്ലാ വിഭാഗതൊഴിലാളികൾക്ക് ലഭ്യമാക്കാതെയും, തൊഴിലാളികളെ പാടെ മറന്ന് കോർപ്പറേറ്റ് മുതലാളിമാർക്ക് അനുകൂല നയങ്ങൾ നടപ്പിലാക്കുന്നതിൽ മോദി – പിണറായി സർക്കാരുകൾ മത്സരിക്കുകയാണെന്ന് വി.വേണുഗോപാൽ പറഞ്ഞു.
കെ ടി യു സി ജില്ലാ പ്രസിഡന്റ് എൻ.ജെ ലിയോ അധ്യക്ഷത വഹിച്ചു.എസ്.ടി യു.ജില്ലാ സെക്രട്ടറി
നിസാർ മരുതയൂർ മുഖ്യ പ്രഭാഷണം നടത്തി.
ഐ എൻ ടി യു സി പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി,എസ്.ടി യു മണലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ശെഫീഖ് വെൻമേനാട്, സി.കെ തോബിയാസ്, സി.എ സണ്ണി, വി.ജെ വർഗ്ഗീസ്, സി.പി തോമസ്, ബഷീർ പുതുമനശ്ശേരി,, എന്നിവർ സംസാരിച്ചു.

ഫോട്ടോ: വാക്സിൻ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാവറട്ടിയിൽ യു.ഡി.എഫ് ഐക്യ ട്രേഡ് യൂണിയൻ നടത്തിയ വാക്സിൻ നിൽപ്പ് സമരം ഡി.സി.സി സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373