1470-490

പുതുക്കുടി കുഞ്ഞിക്കൃഷ്ണന് ഏറാമലയിലെ പൗരവലിയുടെ യാത്രാമൊഴി

ജെ ഡി എസ് ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌, സോഷ്യലിസ്റ്റ് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് സെന്റർ നിർവ്വാഹക സമിതി അംഗം, കുന്നുമ്മക്കര യിലെ അയ്യപ്പ ക്ഷേത്രത്തിന്റെ ദീർഘ കാലത്തെ പ്രസിഡന്റ്‌, ഓർക്കാട്ടേരി അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് കോ ഓപ്പ് സൊസൈറ്റി ഭരണസമിതി അംഗം, ഗ്രാമ പഞ്ചായത്തിലെ ഉയർന്ന തസ്തികയിൽ നിന്നും വിരമിച്ച ജീവനക്കാരൻ, എന്നീ നിലകളിൽ പ്രവർത്തിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തകൻ ശ്രീ പുതുക്കുടി കുഞ്ഞിക്കൃഷ്ണന് ഏറാമലയിലെ പൗരാവലി യാത്രമൊഴി നൽകി.വീട് പരിസരത്ത് ചേർന്ന സർവ്വ കക്ഷി അനുശോചനയോഗത്തിൽ വാർഡ് മെമ്പർ ജി രതീഷ് അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ അഡ്വ. എം കെ പ്രേംനാഥ്, മനയത്ത് ചന്ദ്രൻ,എം കെ രാഘവൻ മാസ്റ്റർ,ഇ പി ദാമോദരൻ മാസ്റ്റർ,കെ പ്രകാശൻ,കെ കെ ബാബു,വിശ്വൻ മാസ്റ്റർ,പ്രേംജിത്ത്,പി പി രാജൻ,എം കെ ബാലകൃഷ്ണൻ മാസ്റ്റർ,എം വിജയൻ മാസ്റ്റർ,കുറുന്താറത്ത് രാജൻ, ഒ കെ രാജൻ,എം കെ യൂസുഫ് ഹാജി,എന്നിവർ പ്രസംഗിച്ചു .ജനതാദൾ എസ് ദേശീയ നേതാവും, മുൻ മന്ത്രിയുമായ സി കെ നാണു,ജെ ഡി എസ് ജില്ലാ പ്രസിഡന്റ്‌ കെ ലോഹ്യ,അഡ്വ. ലതിക ശ്രീനിവാസൻ എന്നിവർ കാലത്ത് വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373