1470-490

കേന്ദ്രത്തിന്റെ വൈദ്യുതി നിയമ ഭേദഗതി: എതിര്‍പ്പ് അറിയിച്ച് കേരളം; സമരത്തിനൊരുങ്ങി കെഎസ്ഇബി ജീവനക്കാര്‍

കേന്ദ്ര സര്‍ക്കാറിന്റെ വൈദ്യുതി ഭേദഗതി നിയമത്തിനെതിരെ കടുത്ത എതിര്‍പ്പുമായി കേരളം.
ഇക്കാര്യത്തിലുള്ള സംസ്ഥാന ത്തിന്റെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. പാര്‍ലമെന്റ് നടപ്പ് സമ്മേളനത്തില്‍ പാസാക്കാനൊരുങ്ങുന്ന നിയമ ഭേദഗതിക്കെതിരെ ആഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താന്‍ വൈദ്യുതി ബോര്‍ഡ് ജീവനക്കാരും തീരുമാ നിച്ചിരിക്കുകയാണ്. ക്രോസ് സബ്സിഡി എടുത്തുകളയുന്നത് ഗാര്‍ഹിക ഉപഭോക്താ ക്കള്‍ക്ക് കനത്ത തിരിച്ചടിയാകും.
ഒരുപ്രദേശത്ത് ഒന്നില്‍ കൂടുതല്‍ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുവദിക്കുമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നുണ്ട്ഇനി മുതല്‍ വൈദ്യുതി വിതരണത്തിന് ലൈസന്‍സ് വേണ്ട. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി വിതരണത്തിന് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ രജിസ്റ്റര്‍ ചെയ്താല്‍ മതി. സംസ്ഥാന സര്‍ക്കാരിന് ഒരു നിയന്ത്രണവുമുണ്ടാകില്ല. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനാകെ ഇതു ഭീഷണിയായി മാറും.
സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതില്‍ സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചു. ബോര്‍ഡിന്റെ നിലവിലുള്ള ശൃംഖല ഉപയോഗിച്ച് സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണം നടത്താം. വൈദ്യുതി വിതരണ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാനുള്ള വഴിയൊരുക്കുകയാണ് നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373