1470-490

കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ കാടുകുറ്റിയിൽ സമരം

ചാലക്കുടി കാടുകുറ്റി- കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു കാടുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന യൂണിയൻ തീരുമാനപ്രകാരം പെട്രോൾ ഡീസൽ, നിർമ്മാണമേഖലയിൽ സിമന്റ് കമ്പി തുടങ്ങി, ഗ്യാസ് അടക്കം വിലവർധനവിന് എതിരെയും പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലച്ചു വരുംതലമുറയെ കഷ്ടത്തിലാക്കുന്ന, ലേബർ കോടുകൾ പിൻവലിക്കുക., നിർമാണ മേഖലയുടെ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് നരേന്ദ്രമോഡി സർക്കാരിനെതിരെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തിയ സമരം കാടുകുറ്റിയിൽ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ ഐക്യ ട്രേഡ് യൂണിയൻ നേതാവ് സഖാവ് സി കെ രാംദാസ് ഉദ്ഘാടനം ചെയ്തു യൂണിയൻ ചുമതലയുള്ള മഞ്ജുരാജ് എസ്, സി കെ പ്രഭാകരൻ, ജോർജ് സിമേതി, സിഡി പോൾസൺ, ആന്റണി മെന്റസ് തുടങ്ങിയവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373