1470-490

ദേശീയപാത കക്കാടിൽ ലോറി മരത്തിലിടിച്ചു, ഡ്രൈവർ 2 മണിക്കൂറോളം ഉള്ളിൽ കുടുങ്ങി

തിരൂരങ്ങാടി: ദേശിയ പാത കക്കാട് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവർ രണ്ടു മണിക്കൂറോളം ഉള്ളിൽ കുടുങ്ങി.
കക്കാട് കാച്ചടിയിൽ ഇന്ന് പുലർച്ചെ മൂന്നര മണിക്കാണ് അപകടം.

ആലപ്പുഴയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ടോറസ് ലോറിയാണ് അപകടത്തിൽ പെട്ടത്.

മരത്തിൽ ഇടിച്ചതിനെ തുടർന്ന് ഡ്രൈവർ ലോറിക്കുള്ളിൽ അകപ്പെടുകയായിരുന്നു.

നാട്ടുകാരും പോലീസും ഏറെ നേരം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പുറത്തെത്തിക്കാൻ കഴിഞ്ഞില്ല.

താനൂരിൽ നിന്നും തിരുരൂരിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തി.തുടർന്ന് നാട്ടുകാരുടെയും പോലീസിൻ്റയും ഫയർഫോഴ്സിൻ്റെയും രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി രാജേഷിനെ ( 42) കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373