1470-490

പോലീസിന്റെ ആവശ്യം പഞ്ചായത്തുകൾ അവഗണിച്ചതായി പോലീസ്

അരീക്കോട്: ഊർങ്ങാട്ടിരി ‘ കാവനൂർ, കിഴുപറമ്പ് പഞ്ചായത്തുകളിൽടി പി ആർ വർദ്ദിച്ചിട്ടും ഡികാറ്റഗറിയിലുള്ള പഞ്ചായത്തുകൾ സസൂഷ്മം നിരീക്ഷിച്ച് പ്രവേശന കവാടങ്ങൾ കൊട്ടിയടക്കണമെന്ന സർക്കാർ നിർദേശം തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ അംഗീകരിക്കുന്നില്ലന്ന്പോലീസ്. അരീക്കോട് സ്റ്റേഷൻ പരിധിയിലുള്ള കാവനൂർ, കിഴുപറമ്പ്, ഊർങ്ങാട്ടീരി പഞ്ചായത്തുകൾ ജില്ല കലക്ടറുടെ നിർദേശാനുസരണം പ്രവേശന കവാടങ്ങളെല്ലാം പോലീസ് അടച്ചിരുന്നു. അതാത് പഞ്ചായത്ത് ഭരണ സമിതിയുടെ അറിവോടെയാണ് പോലീസ് വഴികൾ അടച്ചത്. ഇവിടങ്ങളിലെല്ലാം ഒരേ സമയം രണ്ട് വീതം പോലീസുക്കാരെ നിരീക്ഷണത്തിന് നിർത്താൻ സ്റ്റാഫിൻ്റെ അഭാവം മൂലംഅസാധ്യമാണെന്നും പഞ്ചായത്ത് ആർ ആർ പി വളണ്ടിയർമാരെ സെക്യൂരിറ്റിയായി ആവശ്യപ്പെട്ടിട്ടും പോലീസിന്റെ ആവശ്യം പഞ്ചായത്തുകൾ അവഗണിച്ചതായി പോലീസ് കുറ്റപ്പെടുത്തി. മാത്രമല്ല പോലീസ് കാലത്ത് ഏർപ്പെടുത്തിയ ബാരിക്കേഡ് ചിലർ വൈകീട്ടോടെപോലീസിന്റ അനുമതിയില്ലാതെ നീക്കം ചെയ്തത് പഞ്ചായത്തിൻ്റെ നിസഹരണം മൂലംമാണന്നും പോലിസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലാ കലക്ടറുടെ നിർദേശം പൂർണമായും പഞ്ചായത്തുകൾ അംഗീകരിക്കുന്നില്ല. പോലീസിൽ സേനകളുടെ കുറവുള്ളതിനാൽ ഇത്തരം കാര്യങ്ങളിൽ ആർ ആർ ടിമാരുടെ സേവനം തേടാമെന്ന നിർദേശവും പഞ്ചായത്തുകൾ അവഗണിക്കുകയാണ്. കൊവിഡ് ചുമതലകൾക്ക് പഞ്ചായത്തുകൾക്ക് കൂടുതൽ ജീവനക്കാരെ ആവശ്യംമായാൽ അവശ്യ സർവീസിലുള്ള വിഭാഗത്തിൽ നിന്ന് ഒഴിച്ച് മറ്റു വകുപ്പുകളിൽ നിന്ന് ജീവനക്കാരെ എടുക്കാമെന്ന നിർദേശവും പഞ്ചായത്തുകൾ പാലിക്കുന്നില്ല. പഞ്ചായത്തുകൾ നിസംഗതാ നിലപ്പാട് തുടരുകയാണെങ്കിൽ സർക്കാർ നിർദേശങ്ങളും നിയമവും പാലിക്കപ്പെടാൻ ബന്ധപ്പെട്ടവർ കർക്കശ നിലപാട് സ്വീകരിക്കണ്ടി വരുമെന്ന് പോലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

.

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373