1470-490

കൊരട്ടിയിൽ വൻ കഞ്ചാവ് വേട്ട

ഇന്നു രാവിലെ 5.00 മണിക്ക് ജില്ലാ പോലീസ് മോധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദേശീയ പാതയിൽ കൊരട്ടി പോലീസ് നടത്തിയ വാഹന പരിശോധനയിൽ 210 കിലോ കഞ്ചാവു കയറ്റി കൊണ്ടുവന്ന നാഷണൽ പെർമിറ്റ് ലോറിയും, പൈലറ്റ് ആയി വന്ന
ആഡബര കാറും 5 പ്രതികളേയും ചാലക്കുടി (ഡി.വൈ.എസ്.പി )സി.ആർ സന്തോഷിന്റെയും ,കൊരട്ടി Cl ബി. കെ അരുണിന്റെയും , ചാലക്കുടി തഹസിൽദാർ, ഇ.എൻ. രാജു എന്നിവരുടെ നേതൃത്വത്തിൽ . എസ്.ഐ.മാരായ ഷാജു എടത്താടൻ , സി.കെ.സുരേഷ്, സി. ഓ. ജോഷി, സജി വർഗ്ഗീസ്, എം.എസ്സ്. പ്രദീപ് എന്നിവരുൾപ്പടെയുള്ള പോലീസ് സംഘമാണ്പിടികൂടിയത്.
തൃശ്ശൂർ സ്വദേശികളായ ജോസ് , സുബീഷ് , മനീഷ് , സുരേഷ്, തമിഴ് നാട് സ്വദേശി രാജീവ് എന്നിവരാണ് കൊരട്ടി പോലീസിന്റെ പിടിയിലായത്.
സംസ്ഥാനത്തു പോലീസ് നടത്തിയ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണിത്.
വിശാഖപട്ടണത്തു നിന്നും കേരളത്തിലെ തെക്കൻ ജില്ലകളിലേക്കാണ് ലോറിയിൽ കഞ്ചാവ് കടത്തിയിരുന്നത്.
നടപടികൾക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510