1470-490

കെ.എസ്സ്.ആർ.ടി.സി. മലക്കപ്പാറ സർവീസ്, പത്തടിപ്പാലം വരെ പുനരാരംഭിക്കുന്നു

See

തൃശൂർ: ചാലക്കുടി മലക്കപ്പാറ അന്തർ സംസ്ഥാന പാതയിൽ, പത്തടിപ്പാലത്തിനും മലക്കപ്പാറക്കും ഇടയിൽ കലുങ്ക് തകർന്ന് റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ചാലക്കുടി എം എൽ എ ശ്രീ സനീഷ് കുമാർ കെ എസ് ആർ ടി സി എ ടി ഓ യുമായി ബന്ധപ്പെട്ട് ബസ് സർവീസുകൾ പത്തടിപ്പാലം വരെ ഓപ്പറേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.25-7-2021 ഞായറായ്ച്ച 15.20 മലക്കപ്പാറ സ്റ്റേ സർവീസ് പത്തടിപ്പാലം വരെയും തിരിച്ച് രാവിലെ ചാലക്കുടിക്കും ഉണ്ടായിരിക്കുന്നതാണ്.26-7-2021 തിങ്കളാഴ്ച്ച മുതൽ 8.10, 12.50, 15.20 സർവീസുകൾ പത്തടിപ്പാലം വരെ ഓപ്പറേറ്റ് ചെയ്യുന്നതാണ്. സ്റ്റേ സർവീസ് ജീവനക്കാർക്ക് ഷോളയാർ കെ എസ് ഇ ബി അധികൃതർ താമസ സൗകര്യം ക്രമീകരിച്ച് നൽകിയിട്ടുണ്ട്. 17.10 മലക്കപ്പാറ സർവീസ് താൽക്കാലികമായി അതിരപ്പിള്ളി വരെ മാത്രമേ സർവീസ് നടത്തു എന്ന് ചാലക്കുടി, എ. ടി .ഓ അറിയിച്ചു.ഇതിന് വേണ്ടി മുൻകൈ എടുത്ത ചാലക്കുടിയുടെ , പ്രിയങ്കരനായ എം എൽ എ ശ്രീ സനീഷ് കുമാർ, ചാലക്കുടി എ ടി ഓ സന്തോഷ്, കെ എസ് ഇ ബി, ഫോറസ്റ്റ്, പോലീസ് കൂടാതെ ഈ സർവീസുകളെ നെഞ്ചിലേറ്റിയ എല്ലാ നാട്ടുകാർക്കും പാസഞ്ചേഴ്സ് അസ്സോസിയേഷൻനന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510