1470-490

അഗതികൾക്ക് സഹായഹസ്തമേകികെ.സി.ബി.സി.മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ പൊതുപ്രവർത്തക സംരക്ഷണ വാരാചരണം സമാപിച്ചു

കണ്ണൂർ: തലശ്ശേരി അതിരൂപതാ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി,മുക്തിശ്രീ സംയുക്തമായി ആചരിച്ച പൊതുപ്രവർത്തക സംരക്ഷണ വാരാചരണം അഗതികൾക്ക് സഹായഹസ്തമേകി സമാപിച്ചു.ഭരണകൂടഭീകരതയുടെ ക്രൂരമായ പീഡനത്തിനിരയായ ഫാ.സ്റ്റാൻ സ്വാമിക്ക് സ്മരണാഞജലിയർപ്പിച്ചുകൊണ്ടായിരുന്നു വാരാചണത്തിന് തുടക്കം കുറിച്ചത്.ഇനിയൊരു സംശുദ്ധ പൊതുജന സേവകന് പോലും സ്വതന്ത്രഭാരതത്തിൽ ഇത്തരമൊരു ഭീകരദുരിതം ഉണ്ടാവരുത്,സംശുദ്ധരായ പൊതുജനസേവകരെ ഉൾക്കൊള്ളത്ത ഭരണകൂടങ്ങൾ പരിഷ്ക സമൂഹത്തിന് അപമാനം,അഗതികളിലേയ്ക്ക്കൂടി എത്തിപ്പെട്ടാത്ത പൊതുജനസേവനം അപൂർണ്ണം എന്നീ സന്ദേശങ്ങൾ പൊതുസമൂഹത്തിലെത്തിക്കുവാനാണ് വാരാചരണം സംഘടിപ്പിച്ചത്.         ഏവർക്കും സ്വീകാര്യനായ പൊതുപ്രവർത്തകനെ ആദരിക്കൽ ,വെബിനാറിലൂടെ ബോധവൽക്കരണം,അഗതി മന്ദിരങ്ങളിൽ ശുശ്രൂഷ-പുതുവസ്ത്ര വിതരണം എന്നിവയോടെ യായിരുന്നു വാരാചരണം .അഗതി മന്ദിരങ്ങളിലേക്കുള്ള പൂതുവസ്ത്ര വിതരണത്തിൻ്റെ അതിരൂപതാ തല ഉദ്ഘാടനം തലശ്ശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി പ്രവർത്തക സമിതിയ്ക്ക് വസ്ത്ര കിറ്റ് നൽകിക്കൊണ്ട്നിർവ്വഹിച്ചു.അഗതികളെ സംരക്ഷിക്കുന്ന കരങ്ങൾ ദൈവീകകരങ്ങളാണെന്നും ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുന്നത് ഏറ്റവും മഹത്തായ പ്രവൃത്തിയാണെന്നും ബിഷപ്പ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡൻറുമാരായ ആൻറണി മേൽവെട്ടം,ഷിനോ പാറക്കൽ,പ്രവർത്തക സമിതിയംഗങ്ങളായ സാബു ചിറ്റേത്ത്,മാത്യു പുഴക്കര,ജിൻസി കുഴിമുള്ളിൽ,ബിന്നി കിഴക്കേക്കര എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0