1470-490

പെരിങ്ങൽക്കുത്ത് ഡാമിന്റെ sluices വാൽവ് ഇന്ന് 12 PM ന് തുറക്കുന്നതാണ് DEOC

തൃശൂർ:ചാലക്കുടിപെരിങ്ങൽകുത്തിലെ river sluice തുറക്കുന്നു, നല്ലത്. പക്ഷേ ഇത് വളരെ വൈകി എടുത്ത തീരുമാനമാണ് എന്ന് പറയാതിരിക്കാൻ ആകില്ല. പുഴ പലയിടത്തും കര കവിയാറായ സന്ദർഭത്തിൽ ആണ് സെക്കൻഡിൽ രണ്ട് ലക്ഷം ലിറ്ററിനടുത്തു വെള്ളം അധികമായി തുറക്കുന്നത്. ഇത് നേരത്തെ ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കപ്പെടേണ്ടി വരില്ലായിരുന്നു. Disaster Risk Reduction എന്നത് ദുരന്തനിവാരണത്തിന്റ വളരെ പ്രധാന ഘടകം ആണ്. നിർഭാഗ്യവശാൽ ഇത് തങ്ങൾക്ക് ബാധകമല്ല എന്ന് ചിലർ കരുതുന്നു.ജൂലൈ മാസം തീരാൻ ഇനിയും ഒരാഴ്ച ഉണ്ട്. അതിന് ശേഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ കൂടി തെക്ക് പടിഞ്ഞാറു കാലാവർഷം ബാക്കിയുണ്ട്. മുകളിലെ അണക്കെട്ടുകളിൽ വെള്ളം അതിവേഗം ഉയരുകയാണ്. കേരള ഷോളയാറും പറമ്പിക്കുളവും കൂടി നിറയുകയോ അതിനടുത്ത് എത്തുകയോ ചെയ്താൽ പിന്നെ കനത്ത മഴ വന്നാൽ ഒരു നിയന്ത്രണവും സാധ്യമല്ലാതെ വരും…

എസ്.പി.രവി പുഴ സംരക്ഷണ സമിതി

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510