1470-490

മലക്കപ്പാറ കാനനപാതയിലെ കൽബർട്ട് അടക്കം റോഡ് ഇടിഞ്ഞുതകർന്നു

ചാലക്കുടി
ഇന്ന് വൈകീട്ട് 5.10ന് പുറപ്പെട്ട മലക്കപ്പാറ കെ.എസ്സ്.ആർ.ടി.സി. ബസും , ബസ്സിലെ പതിനഞ്ചോളം യാത്രക്കാരും അൽഭുതകരമായി രക്ഷപ്പെട്ടു. ഏകദേശം വൈകീട്ട് 8 മണിയോട് കൂടി ഷോളയാർ ഡാം പരിസരത്തെ പത്തടിപ്പാലത്തിനരികിലുള്ള റോഡും കൽബർട്ടും ഇടിഞ്ഞ് താഴെക്ക് വീഴുകയുണ്ടായി. യാത്രക്കാരുമായി പോയ ആന വണ്ടി അൽഭുതകരമായി രക്ഷപ്പെടുകയാണ് ഉണ്ടായത് , കൊടുംകാട്ടിൽ കുടുങ്ങിയ യാത്രക്കാരും , ആന വണ്ടി ജീവനക്കാരും , പുറം ലോകത്തെ അറിയിക്കാൻ നെറ്റ്വർക്ക് കവറേജ് കിട്ടാത്തതിനാൽ 1 കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് നെറ്റ്വർക്ക് കിട്ടിയ സ്ഥലത്ത് വച്ച് , ചാലക്കുടി എം.എൽ.എ.സനീഷ് കുമാറിനെയും , ഏ.ടി.ഒ.വി.നേയും വിവരമറിയിക്കുകയും, പോലീസ്, ഫോറസ്റ്റ്, ഡിപ്പാർട്ടുമെന്റുകൾക്ക് യാത്രക്കാരെയും , ജീവനക്കാരെയും , സുരക്ഷിതമാക്കാനുള്ള നിർദ്ദേശങ്ങൾ MLA സനീഷ് കുമാർ നൽകി.

Comments are closed.