1470-490

ജേഷ്ഠൻ്റെ ഭാര്യയേയും മകളേയും വെട്ടി പരിക്കേൽപ്പിച്ചു: അനുജൻ തൂങ്ങി മരിച്ചു

മാഹി: കുടുംബ വഴക്കിനെ തുടർന്ന് ജേഷ്ഠൻ്റ ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച്, അനുജൻ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തു.
  അഴീക്കൽ ബീച്ചിലെ പുതിയപുരയിൽ സതീശ (45) നാണ് തൂങ്ങി മരിച്ചത്. 
കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീട്ടിലെ മറ്റ് പുരുഷന്മാർ കടലിൽ ജോലിക്ക് പോയ സമയത്താണ് സതീശൻ, ജേഷ്ഠൻ സമലേഷിൻ്റെ ഭാര്യ രാഖി (42)യേയും, മകൾ മീര (19)യേയും ‘ വെട്ടിപ്പരിക്കേൽപ്പിച്ചത്.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് ഇവരെ തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലെത്തിച്ചത്.ഈ സമയത്താണ് സതീശൻ വീട്ടിനകത്ത് കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ന്യൂ മാഹി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
പരേതനായ വിജയൻ – രാധ ദമ്പതികളുടെ മകനാണ് മരണപ്പെട്ട സതീശൻ. ഇയാളുടെ ഭാര്യ വിവാഹമോചനം നേടിയിരുന്നു. ഇവർക്ക് ഒരു കുട്ടിയുണ്ട്.
സഹോദരങ്ങൾ: സനോഷ് കുമാർ, പർവേഷ് കുമാർ, സമലേഷ്, സൂര്യപ്രഭ’

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733