എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ പ്ലസ്. നേടിയ വിദ്യാർഥികളെ അനുമോദിച്ചു


കോട്ടക്കൽ:: ഒതുക്കുങ്ങൽ പഞ്ചായത്തിൽ ആട്ടീരി പതിനേഴാം വാർഡിലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വാർഡ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃതത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ മണി പത്തൂർ , ഒതുക്കുങ്ങൽ പഞ്ചായത്ത് ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അടാട്ടിൽ കുഞ്ഞാപ്പു,വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കല്ലായി ബഷീർ,പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ബി കെ ഫത്തഹുദീൻ,വാർഡ് യൂത്ത് ലീഗ് ഭാരവാഹികളായ മനാഫ് വി,ജുനൈദ് എം കെ,ശിഹാബ് സി,ഷംസീർ മലയിൽ,റിഷാദ് വടക്കേതിൽ എന്നിവർ പങ്കെടുത്തു .
Comments are closed.