1470-490

മൃതദേഹങ്ങളുടെ പരിചാരകന് പ്രതീക്ഷയുടെ ആദരവ്

പി.പി. മൊയ്തു സമൂഹത്തിന്
ഉത്തമ മാതൃക: മാർ. ജോസഫ് പാംപ്ലാനി,

തലശേരി: തലശേരി ജനറൽ ആശുപത്രിയിലും മറ്റുമായി എത്തിയിട്ടുള്ള ആറായിരത്തിലേറെ മൃതദേഹങ്ങൾ പരിചരിച്ചിട്ടുള്ള പൊതു പ്രവർത്തകൻ പി.പി. മൊയ്തു സമൂഹത്തിന് വലിയ മാതൃകയാണെന്ന് തലശേരി അതിരൂപത സഹായമെത്രാൻ മാർ. ജോസഫ് പാംപ്ലാനി. പ്രതീക്ഷ മദ്യപാന ചികിത്സാ കേന്ദ്രം, കെ സി ബി സി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പൊന്ന്യം പ്രതീക്ഷയിൽ സംഘടിപ്പിച്ച ബലി പെരുന്നാൾ ആഘോഷവും ആദരവ് പരിപാടിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനിന ദൈവ സാനിധ്യം അറിയിക്കുന്നത് മൊയ്തുവിനെ പോലുള്ള വരുടെ നമഃ നിറഞ്ഞ പ്രവർത്തികളാണ്. മൊയ്തു വിന്റേത് സമാനതകളില്ലാത്ത സേവന പ്രവൃത്തിയാണ്.  മനുഷ്യത്വത്തെ ആദരിക്കുകയാണ് മൊയ്തു ചെയ്യുന്നത്. 
സ്വന്തം കാര്യങ്ങൾ പോലും മാറ്റിവെച്ച്
സമൂഹത്തിന് വേണ്ടി  ജീവിതം ഉഴിഞ്ഞ വെച്ച മൊയ്തു മൃതദേഹങ്ങൾ പരിചരിക്കുന്നതിലൂടെ പൊതു സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ  പിന്തുണയും ഏറെ പ്രാധാന്യമർഹിക്കുന്നു.
 ദൈവ പ്രീതിക്കായി
 തനിക്കേറ്റവും പ്രിയപ്പെട്ട പുത്രനെ ബലി കൊടുക്കാൻ പിതാവ് തീരുമാനിച്ച ത്യാഗത്തിൻറ സ്മരണ പുതുക്കുന്ന ബലി പെരുന്നാൾ ദിനത്തിലാണ് മൊയ്തുവിനെ ആദരിക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.  .  സാധാരണക്കാരനായ മൊയ്തു തന്റെ   ദൗത്യം തിരിച്ചറിഞ്ഞ്  മോർച്ചറിയിൽ എത്തുന്ന മൃതദേഹങ്ങൾ പരിചരിച്ച് മുന്നോട്ട് പോകുകയാണ്. പരിചരണങ്ങൾ ഏറ്റുവാങ്ങുന്ന മൃതദേഹങ്ങൾ ഒന്നു തിരിക്കു നോക്കു  പോലും  ഇല്ലെന്ന് ഉത്തമ ബോധ്യമുളപ്പോഴും സേവനം തന്നെയാണ് തന്റെ ദൗത്യം എന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞു.
 മൃതദേഹങ്ങളെ ആദരിക്കാത്തവർ പരിഷ്കൃത സമൂഹത്തിന് ച��

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510