മന്ത്രിമാർക്ക് നിവേദനം നൽകി


കൊരട്ടി:കൊരട്ടി പഞ്ചായത്തിലെ വ്യവസായ പ്രതാപം വീണ്ടെടുക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേത്യത്വത്തിൽ വിവിധ മന്ത്രിമാർക്ക് നിവേദനം നൽകി. കൊരട്ടി വൈഗ ത്രെഡ്സ് സ്ഥലം അടിയന്തിരമായി സർക്കാർ ഏറ്റെടുക്കാനുള്ള നടപടി ത്വാരിതപ്പെടുത്തുണമെന്നും, 50 ഏക്കർ ഭൂമിയിൽ പുതിയ വ്യാവസായ യൂണിറ്റുകൾ, കൊരട്ടി പഞ്ചായത്തിന് പുതിയ ആസ്ഥാന മന്ദിരത്തിനും, ഷോപ്പിംങ്ങ് കോംപ്ലക്സ് കം ബസ്റ്റാറ്റാൻ്റ് നിർമ്മാണത്തിനും, സ്റ്റേഡിയനിർമ്മാണം തുടങ്ങിയ ആവിശ്യങ്ങൾ വ്യാവസായ വകുപ്പ് മന്ത്രി പി.രാജീവിന് നൽകിയ നിവേദനത്തിൽ പഞ്ചായത്ത് ഉന്നയിച്ചു. കമ്പനി തൊഴിലാളികൾക്ക് നിയമപരമായ നഷ്ട്ടപരിഹാരം നൽകണമെന്നും നിവേദനത്തിൽ ഉന്നയിച്ചു. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ആശുപത്രിയിലെ 110 ഏക്കർ ഭൂമിയിൽ അന്തേവാസികൾക്ക് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിന് ശേഷം അവിടെ മെഡിക്കൽ ഉപകരണങ്ങളുടെയും, മരുന്നുകളുടെയും ആധുനിക നിർമ്മാണശാല, സംസ്ഥാനത്തെ മുഴുവൻ ആവിശ്യങ്ങൾക്കും ഉപയോഗിക്കാൻ തക്ക വിധത്തിലുള്ള ആധുനിക ഓക്സിജൻ പ്ലാൻ്റ് എന്നിവ നിർമ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനെ നേരിട്ട് കണ്ട് പഞ്ചായത്ത് അധികൃതർ ബോധ്യപ്പെടുത്തി. ചാലക്കുടി എം.എൽ.എ.ടി.ജി.സനീഷ് കുമാർ പഞ്ചായത്ത് ഭരണസമതിയുടെ അവിശ്യങ്ങളെ പിന്തുണച്ച് മന്ത്രിമാരെ നേരിൽ കാണാൻ പഞ്ചായത്ത് അധികൃതർക്കൊപ്പം എത്തിയിരുന്നു. കൊരട്ടി പഞ്ചായയത്ത് പ്രസിഡൻ്റ് പി.സി.ബിജു, പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, പഞ്ചായത്ത് അംഗം ലിജോ ജോസ് എന്നിവർ ആണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണശാലയടക്കം ഉള്ള പഞ്ചായത്തിൻ്റെ ആവിശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് രണ്ട് മന്ത്രിമാരും അറിയിച്ചു.
Comments are closed.