1470-490

എ.കെ.എം ന്റെ ചരിത്ര വിജയത്തിന് ഇരട്ടി മധുരം

കോട്ടക്കൽ:കോട്ടൂർഎ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന്റെ ചരിത്ര വിജയത്തിന് ഇരട്ടി മധുരം. സ്കൂളിലെ രണ്ട് ജോടി ഇരട്ടകൾക്കാണു എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കു എപ്ലസ് ലഭിച്ചത്. കാടാമ്പുഴ .പോൽത്തരൻ മനോജ് കുമാറിന്റെയും നിഷാറാനിയുടേയും മക്കളായ അലീന അലീഷ എന്നിവർക്കും കോട്ടൂർ കറുത്തേടത്ത് മുനീറിന്റെയും ബുഷ്റയുടെയും മക്കളായ റിദ നിദ എന്നിവർക്കാണു എ പ്ലസ് ലഭിച്ചത്.
ഇവരെല്ലാവരും സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കെഡറ്റുകളായിരുന്നു.പരീക്ഷയിൽ ഗ്രേസ് മാർക്ക് ഇല്ലാതെ എ പ്ലസ് നേടിയാണ് വിദ്യാലയത്തിന് അഭിമാനമായി മാറിയത്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510