1470-490

ഇമ്രാൻ കൂടി മരിച്ചു, എസ്എംഎ അവബോധക്കുറവ് മരണനിരക്ക് കൂട്ടുന്നു

തൃശൂർ: പെരിന്തൽമണ്ണയിലെ ആറു മാസം പ്രായമായ കുഞ്ഞ് ഇമ്രാൻ കൂടി നഷ്ടപ്പെട്ടതോടെ സ്പൈനൽ മസ്കുലാർ അട്രോഫി രോഗം സംബന്ധിച്ച ആശങ്ക വ്യാപകമായി. പൂർണമായും പ്രതിരോധിക്കാൻ സാധിക്കുന്ന അസുഖമായിട്ടും ആവശ്യമായ ബോധവത്കരണത്തിന്റെ അഭാവമാണ് എസ്എംഎ കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നതെന്നാണ് മെഡിക്കൽ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

എസ്എംഎ ഉൾപ്പടെയുള്ള ജനിതക രോഗങ്ങൾ വന്നുകഴിഞ്ഞു ചികിത്സിക്കുന്നതിനേക്കാൾ വരാതെ നോക്കാനുള്ള സംവിധാനങ്ങൾ ഇന്ന് മെഡിക്കൽ രംഗത്തുണ്ടെന്ന് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുൽ മജീദ് പറഞ്ഞു. രോഗം വരാനുള്ള സാധ്യതയുള്ളവരെയും തിരിച്ചറിയാൻ കഴിയും. തുടർച്ചയായി ഗർഭം അലസിപ്പോകുന്നവർ, ബന്ധുക്കളിൽ ജനിതകരോഗമുള്ള കുഞ്ഞുങ്ങളുള്ളവർ, ജനിതകരോഗം മൂലം ആദ്യകുഞ്ഞ് മരിച്ച ദമ്പതിമാർ എന്നിവരിൽ പ്രീ ഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിങ് നടത്തിയാൽ ജനിതക രോഗങ്ങൾ കണ്ടെത്താൻ സാധിക്കും. എസ്എംഎയെ കൂടാതെ ഹീമോഫീലിയ, ഡുഷീൻ മസ്കുലാർ ഡിസ്ട്രോഫി, തലസീമിയ, ടേ-സാക് ഡിസീസ്, സിറോഡെർമോ പിഗ്മെന്റോസ, സിട്രോലീമിയ, മാർഫാൻ സിൻഡ്രോം, കാർഡിയോമയോപ്പതി(ജനിറ്റിക്), ഹണ്ടിംഗ്ടൺസ്കോറിയ, എക്കോൺഡ്രോപ്ലാസിയ, ക്രോമസോം ട്രാൻസ്ലോക്കേഷൻസ് എന്നീ രോഗങ്ങൾ മൂലം നിരവധി കുട്ടികൾ മരിക്കുന്നുണ്ട്. ഇവയെല്ലാം പിജിഡി പരിശോധനയിലൂടെ കണ്ടെത്തി വരും തലമുറയിലേയ്ക്ക് ജനിത രോഗത്തിന്റെ വാഹകരാകാത്ത കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിനുള്ള സംവിധാനം ക്രാഫ്റ്റ് ഹോസ്പിറ്റലിലുണ്ടെന്നും ഡോ. അബ്ദുൽ മജീദ് പറഞ്ഞു. 2015-ൽ പിജിടി-എം ടെക്നിക്കിലൂടെ എസ്എംഎ വിമുക്തമായ കുഞ്ഞ് ക്രാഫ്റ്റ് ഹോസ്പിറ്റിലിൽ ജനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൗദി ദമ്പതികൾക്കാണ് ആദ്യകുഞ്ഞ് ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജനിച്ചത്. ഇതുകൂടാതെ, പല ജനിതക രോഗങ്ങൾക്കും ഇതേ ചികിത്സാരീതി പിന്തുടർന്ന് ആരോഗ്യമുള്ള കുട്ടികൾ ജനിക്കുവാനിടയായിട്ടുണ്ട്. 2014-ൽ ആണ് ഇത്തരത്തിൽ ഒരു ചികിത്സാരീതിയിലൂടെ ആദ്യമായി ഒരു കുട്ടി ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജനിക്കുന്നത്.

പ്രീ ഇംപ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിനു മുൻപ് ഇക്സി ട്രീറ്റ്മെന്റിലൂടെ പിതാവിന്റെ ബീജവും അമ്മയുടെ അണ്ഡവും സംയോജിപ്പിച്ച് ഗർഭപാത്രത്തിനു പുറത്തു വച്ച് ബീജസങ്കലനം നടത്തി പത്ത് ഭ്രൂണങ്ങളെ സൃഷ്ടിക്കും. ഭ്രൂണത്തിലെ കോശങ്ങളെ വേർതിരിച്ച് കൾച്ചർ ചെയ്ത് എസ്എംഎ ജീനില്ലാത്ത ഭ്രൂണത്തെ അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ് ചികിത്സാരീതി. ഇത്തരത്തിലുള്ള സുരക്ഷിത ഭ്രൂണങ്ങളെ ഭാവിയിലേയ്ക്കായി സംരക്ഷിക്കുകയും ചെയ്യാം. ഐവിഎഫ് ഐസിഎസ്ഐ ട്രീറ്റ്മെന്റിലൂടെ ഭാവി തലമുറയെ കൂടി ജനിതരോഗങ്ങളിൽ നിന്നും വിമുക്തരാക്കാൻ സാധിക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. എസ്എംഎ വന്നതിനുശേഷമുള്ള ചികിത്സയേക്കാൾ വളരെയധികം ചെലവ് കുറവാണിതെന്നും. ഡോ. അബ്ദുൽ മജീദ് പറഞ്ഞു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0