1470-490

നിർദ്ധന യുവാവിൻ്റെ ചികിത്സക്ക് സുമനസുകളുടെ സഹായം തേടി എം.എൽ.എയും ചികിൽസാ കമ്മിറ്റിയും

വളാഞ്ചേരി:എടയൂർ പഞ്ചായത്തിലെ ബേങ്കുംപടിയിൽ താമസിക്കുന്ന 34 വയസ്സുകാരനായ മരുതംകുഴിയിൽ ഹംസ എന്നവരുടെ മകൻ അബ്ദുൽ ഷമീർ നിർദ്ധന കുടുംബാംഗവും കൂലിപ്പണി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനാണ്.

ഭാര്യയും അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്ന കുടുംബമാണ് അദ്ദേഹത്തിൻ്റേത്. കുടുംബത്തിൻ്റെ ഏക ആശ്രയമായ ഷെമീർ മാരകമായ അസുഖം ബാധിച്ച് കിടപ്പിലാണ്.

കോഴിക്കോട് മുക്കം എം.വി.ആർ ക്യാൻസർ സെൻ്ററിലാണ് ചികിൽസ നടത്തുന്നത്. ചികിത്സക്ക് ഭീമമായ സംഖ്യ ചെലവ് വരുന്നതിനാൽ കുടുബം തീർത്തും പ്രയാസത്തിലുമാണ്. സ്ഥലം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യ രക്ഷാധികാരിയായി
മരുതംകുഴിയിൽ അബ്ദുൽ ഷമീർ ചികിത്സ സഹായ കമ്മിറ്റിക്ക് കീഴിൽ ജോയിൻ്റ് അക്കൗണ്ട് നമ്പർ: 40647101089660, ഐ.എഫ്.എസ്.സി കോഡ്: KLGB0040647, Kerala Gramin Bank, Edayur Branch. Google Pay നമ്പർ: 9995127670. ഇതിനകം രൂപം നൽകിയിട്ടുണ്ട്.

ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ അകമഴിഞ്ഞ് സഹായിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, പി.ഷെരീഫ് മാസ്റ്റർ, പി.എം മോഹനൻ മാസ്റ്റർ, കെ.ടി ഗഫൂർ മാസ്റ്റർ, ജരീർ ചീനിച്ചോട്, സംജീദ് മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ എന്നിവർ ചികിൽസാ സഹായ കമ്മിറ്റി ഭാരവാഹികളാണ്.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510