1470-490

കെ.എസ്സ് ആർ.ടി.സിയിലെ ഒത്തുകളി പ്രൈവറ്റ് മേഖലയെ സംരക്ഷിക്കാനോ

ചാലക്കുടി:15.20 ചാലക്കുടി മലക്കപ്പാറ കെ എസ് ആർ ടി സി സർവീസ് ഒരു മുന്നറിയിപ്പും ഇല്ലാതെ ക്യാൻസൽ ചെയ്തത് ആദിവാസി മേഖലയിലെ ജനങ്ങളെ പെരുവഴിയിലാക്കി.കാനനപാതയിൽ നിന്നും കിലോമീറ്ററുകൾ അകത്തേക്ക് ഉള്ള കോളനികളിലെ ജനങ്ങൾക്ക് ഇരുട്ടും മുൻപ് വന്യമൃഗങ്ങളെ പേടിക്കാതെ വീട്ടിൽ എത്താൻ ഉപകാരപ്രദമായ സർവീസ് ആയിരുന്നു ഇത്. എന്നാൽ അടുത്ത ദിവസം പൊതു അവധിയാണ് എന്ന ന്യായം നിരത്തിയാണ് ഈ സർവീസ് റദ്ദാക്കിയത്.മലക്കപ്പാറ സർവീസുകൾ പൊതു അവധി ദിവസങ്ങളിൽ പോലും റദ്ദാക്കാതെ ഓടിക്കൊണ്ടിരുന്നതാണ്. അധികൃതർ സർവീസ് തകർക്കാൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Comments are closed.