1470-490

കരുണ വറ്റാത്ത മനസ്സിന് എസ്.ഡി.പി.ഐ ആദരവ്

പരപ്പനങ്ങാടി: മഹാമാരികളിലും,ദുരന്തങ്ങളിലും, സഹജീവികളുടെ വിയോഗത്തിന് മുന്നിൽ പതറാതെ രക്ഷാപ്രവർത്തകനായും, മഹാമാരികളിൽ കൊഴിഞ്ഞ് പോയ സഹജീവികളെ സംസ്കരിച്ചും മാതൃകയായി മാറിയ കരുണ വറ്റാത്ത മനസ്സിൻ്റെ ഉടമ റഫീഖ് വമ്പിശ്ശേരിയെ എസ്.ഡി.പി.ഐ ആദരിച്ചു.

പരപ്പനങ്ങാടി ട്രോമ കെയറിലൂടെയാണ് റഫീഖ് സന്നദ്ധ സേവന രംഗത്തേക്ക് കടന്ന് വരുന്നത്.

ദുരന്തങ്ങളിലും ദുരിതങ്ങളിലും യാതൊരു മടിയുമില്ലാതെ ഈ ചെറുപ്പക്കാരൻ രാപ്പകൽ വ്യത്യാസമില്ലാതെ എന്തിനും സന്നദ്ധനായി രംഗത്തുണ്ട്

-കോവിഡ് കാലത്ത് കോറൻ്റെയിൻ സെൻ്ററിൽ രോഗികൾക്ക് കൂട്ടിരുന്നും, നിരവധി മരിച്ചവരെ ജാതി, മത വ്യത്യാസമില്ലാതെ കബറടക്കിയും, അപകടങ്ങളിൽ രക്ഷാപ്രവർത്തകനായും, നിർധരർക്ക് തണലായും പ്രവർത്തിക്കുന്ന റഫീഖ് ന് പലപ്പോഴും ജോലിയെടുക്കാൻ പോലും പോവാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാവുക –

സ്വന്തം നാട്ടിൽ പലപ്പോഴും ഇത്തരം സേവന സന്നദ്ധരായവരെ അവഗണിക്കാരാണ് പതിവെന്നും, ആ ദൗത്യമാണ് എസ്.ഡി.പി.ഐ ഏറ്റെടുത്ത് റഫീഖിന് ആദരവ് നൽകുന്നതിലൂടെ ചെയ്യുന്നതെന്നും ചടങ്ങിൽ മെമെൻ്റൊ നൽകി എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസി: ഹമീദ് പരപ്പനങ്ങാടി പറഞ്ഞു.

കരിങ്കല്ലത്താണി സ്വദേശിയായ റഫീഖിന് എസ്.ഡി.പി.ഐ കരിങ്കല്ലത്താണി ബ്രാഞ്ച് കമ്മറ്റിയാണ് ആദരവ് സംഘടിപ്പിച്ചത് ഭാരവാഹികളായ ഷരീഫ്,
ചപ്പങ്ങത്തിൽ ആഷിഖ്,
അഷ്റഫ് വി,
അബ്ദുൽ സലാം കളത്തിങ്ങൽ,
ആഷിഖ് മുത്തു, ഫാസിൽ, വാസു കന്നിക്കൽ എന്നിവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733