1470-490

മലപ്പുറം ജില്ലാ വിഭജനം

കോട്ടക്കൽ: മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസം നീണ്ടു നിൽക്കുന്ന സമര പരിപാടികളുടെ ഭാഗമായി എസ് ഡി പി ഐ കോട്ടക്കൽ മേഖലാ കമ്മിറ്റി ധർണ്ണ നടത്തി.

വൈകുന്നേരം 4.30 നു ചങ്കുവെട്ടി ജങ്ക്ഷനിൽ നടന്ന സായാഹ്ന ധർണ്ണ SDPI മേഖലാ പ്രസിഡണ്ട് കല്ലൻ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലയുടെ യുടെ സമഗ്ര വികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരമെന്ന് അബൂബക്കർ മാസ്റ്റർ പറഞ്ഞു.

വിഷയമവതരിപ്പിച്ച് സംസാരിച്ച SDPI മേഖലാ സെക്രട്ടറി മുജീബ് മാസ്റ്റർ

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി സകല മേഖലകളിലും ജില്ലയുടെ സമഗ്ര പുരോഗതി സാധ്യമാകണമെങ്കിൽ തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി പുതിയ തിരൂർ ജില്ല രൂപീകരിച്ചേ പറ്റൂ എന്നും ഇക്കാര്യം എല്ലാവരും സമ്മതിക്കുമ്പോഴും ജില്ലാ രൂപീകരണം നീണ്ടു പോകുന്നത് ജില്ലയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയായേ കാണാൻ പറ്റൂ എന്നും ജനസംഖ്യാനുപാതികമായി വികസനത്തിൻ്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തണമെങ്കിൽ മറ്റ് ജില്ലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ മൂന്നിരട്ടിയെങ്കിലും നിലവിലുള്ള അവസ്ഥയിൽ മലപ്പുറം ജില്ലക്ക് ലഭിക്കേണ്ടതുണ്ട് എന്നും ആവശ്യപ്പെട്ടു.

ഇപ്പോഴും ജില്ലയിൽ വികസനമെത്തണമെങ്കിൽ ജില്ലാ കലക്ടർക്ക് പാട്ടപ്പിരിവ് നടത്തേണ്ട ഗതികേടാണെന്നും പറഞ്ഞു.

1969 ജൂൺ 16ന് ജില്ല ഔദ്വോഗികമായി നിലവിൽ വന്നപ്പോൾ അന്നത്തെ ജനസംഖ്യ 13,94,000 ആയിരുന്നു. 52 വർഷം പിന്നിടുമ്പോൾ ഇന്ന് ജില്ലയിലെ ജനസംഖ്യ 50 ലക്ഷത്തോളം ആയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെതിനേക്കാളും കൂടുതലാണ് മലപ്പുറം ജില്ലയിലെ മാത്രം ജനസംഖ്യ.
ജില്ലകൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും വിഭവങ്ങളും നീതി പൂർവം മലപ്പുറം ജില്ലയിലെ ജനങ്ങൾക്കും പ്രയോജനപ്രദമാകണമെങ്കിൽ ജില്ലയുടെ വിഭജനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അദ്ദേഹം ആവശ്യപ്പെട്ടു.

ധർണ്ണക്ക് ഷാഹുൽ കോട്ടക്കൽ, അയ്യൂബ് പരവക്കൽ, മുഹമ്മദ് നസീർ എം, മുഹമ്മദ് മറ്റത്തൂർ, നാസർ മങ്ങാടൻ, ബക്കർ പന്തക്കൻ
ഗഫൂർ മാടക്കൻ, നാസർ കല്ലൻ, ഷരീഫ് വില്ലൻ, നേതൃത്വം നൽകി…

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733