1470-490

കർഷകമോർച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കൃഷിഭവനുകളുടെ മുന്നിൽ ധർണ്ണ സമരം നടത്തി

തലശ്ശേരി:പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അർഹരായ മുഴുവൻ കർഷകർക്കും ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, അർഹരായ കർഷകരെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച മനദണ്ഡങ്ങൾ പുന:ക്രമീകരിക്കുക, കിസാൻ സമ്മാൻ നിധിക്കെതിരെ നടത്തുന്ന കുപ്രചരണങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാർ കർഷകർക്കായി പ്രഖ്യാപിച്ച കിസാൻക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, കാർഷിക വായ്പകൾ എഴുതിതള്ളുക, കാലവർഷക്കെടുതിയിൽ കൃഷി നാശം സംഭവിച്ചവർക്ക് ഉടൻ ആശ്വാസധനം നൽകുക, മലയോര മേഖലയിലെ വന്യമൃഗശല്യത്തിന് ഉടൻ പരിഹാരം കാണുക, വന്യമൃഗങ്ങൾ മൂലം കൃഷി നാശം സംഭവിച്ചവർക്ക് അർഹമായ നഷ്ട പരിഹാരം നൽകുക, കോവിഡ് രോഗം ബാധിച്ച മുഴുവൻ കർഷകർക്കും ആശ്വാസധനം നൽകുക തുടങ്ങീ കാർഷിക മേഖലയിലെ അടിയന്തിരാവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കർഷകമോർച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ  കൃഷിഭവനുകളുടെ മുന്നിൽ ധർണ്ണ സമരം നടത്തി.തലശ്ശേരി ധർണ്ണ സമരം ബി.ജെ.പി ജില്ല സെൽ കോർഡിനേറ്റർ എം.പി സുമേഷ് ഉദ്ഘാടനം ചെയ്തു.കതിരൂർ കൃഷിഭവനിലെ ധർണ്ണ സമരം കെ ലിജേഷ്, ന്യൂ മാഹി – സ്മിത ജയമോഹൻ, കോടിയേരി അരവിന്ദാക്ഷൻ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. തലശ്ശേരി പരിപാടിയിൽ പി.പി അജിത്ത് കുമാർ, കെ.അനിൽകുമാർ, ഹരിദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584