1470-490

എൽപി, യുപി അധ്യാപക മുഖ്യപട്ടിക വിപുലീകരിക്കണമെന്ന ആവശ്യം വ്യാപകം

തിരൂർ:കഴിഞ്ഞവർഷം നവംബറിൽ പി.എസ്.സി നടത്തിയ എൽപി, യുപി അധ്യാപക പരീക്ഷയുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനു വേണ്ടി ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള മെസ്സേജ് , ഓരോ ജില്ലയിലും പി.എസ്. സി അയച്ചു തുടങ്ങിയിട്ടുണ്ട്. മുൻകാലങ്ങളിൽ മെസ്സേജ് സിസ്റ്റം ഇല്ലാതെ നേരിട്ട് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുകയാണ് പി.എസ്.സി ചെയ്യാറുണ്ടായിരുന്നത്. നിശ്ചിത കട്ട് ഓഫ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു ഇത്തരം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. മെസ്സേജ് അയക്കുന്നതിലൂടെ അപരന്മാരെയും, വ്യാജൻമാരെയും മാറ്റി നിർത്തി, ശരിയായ യോഗ്യതയുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധിക്കും എന്നുള്ളത് ആശാവഹമാണ്. മെസ്സേജ് സിസ്റ്റം വന്നതുകൊണ്ട് എത്രപേർക്ക്, എത്ര മാർക്ക് ഉള്ളവർക്ക് മെസ്സേജ് അയച്ചു എന്നകാര്യത്തിൽ ഉദ്യോഗാർത്ഥികൾക്ക് യാതൊരു പിടിയുമില്ല. അതുകൊണ്ടുതന്നെ മുഖ്യ പട്ടികയിൽ എത്രപേർ ഉണ്ടാകും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്.

അതേസമയം ഇപ്പോൾ നിലവിലുള്ള എൽപി ,യുപി അധ്യാപക ലിസ്റ്റ് പല ജില്ലകളിലും, മുഖ്യ പട്ടികയിലെ ഉദ്യോഗാർഥികളുടെ കുറവുമൂലം കാലഹരണപ്പെടുകയുണ്ടായി. മുഖ്യപട്ടികയിൽ ആളില്ലാത്തതുകൊണ്ട്, സപ്ലിമെൻററി ലിസ്റ്റിന്റെ കാലാവധി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇത് മൂലം ധാരാളം പേർക്ക് അവസരം നഷ്ടപ്പെടുകയുണ്ടായി. ഈ ഒരു അവസ്ഥ വരാതിരിക്കുന്നതിന് വേണ്ടിയാണ്, 2022 ൽ പ്രസിദ്ധീകരിക്കുന്ന എൽപി ,യുപി അധ്യാപക റാങ്ക് ലിസ്റ്റിൽ കൂടുതൽ പേര് ഉൾക്കൊള്ളിക്കണം എന്ന ആവശ്യം ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്നത്.

കോവിഡ് മൂലം, സാമ്പത്തിക പ്രയാസമനുഭവിക്കുന്ന നിലവിലെ സാഹചര്യത്തിൽ , സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ട്. സ്കൂളുകൾ അടഞ്ഞുകിടക്കുന്നത് കാരണം കണക്കെടുപ്പ് നടക്കാത്തതിനാൽ കുട്ടികളുടെ എണ്ണം ലഭ്യമാകാത്തത്. അത് അതുകൊണ്ടുതന്നെ തസ്തിക നിർണയവും നടന്നിട്ടില്ല. തസ്തിക നിർണയം നടന്നാൽ ധാരാളം അധിക തസ്തികകൾ ഉണ്ടാകും എന്ന കാര്യവും ഉറപ്പാണ്, കൂടാതെ പി.എസ്. സി ഇപ്പോൾ മെസ്സേജ് അയച്ചവരിൽ പലരും ഹയർസെക്കൻഡറി, ഹൈസ്കൂൾ അധ്യാപക ലിസ്റ്റിലും, മറ്റു ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ളവരും ഉണ്ട്. നിലവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവരും, നിലവിലെ ലിസ്റ്റിൽ നിന്ന് ഇഅഡ്വൈസ് ലഭിച്ച ധാരാളം പേരും ഇപ്പോൾ മെസ്സേജ് അയച്ചവരിൽ ഉൾപ്പെടുന്നു. മാത്രമല്ല 2022- 23 കാലയളവിൽ ധാരാളം അധ്യാപക വിരമിക്കലിനു കേരളം സാക്ഷി ആകേണ്ടതുണ്ട്. കൂടാതെ ഹെഡ്മാസ്റ്റർ പ്രമോഷൻ, അധ്യാപക സ്ഥലം മാറ്റം എന്നിവയെല്ലാം കണക്കിലെടുക്കുമ്പോൾ ഇനിയും ധാരാളം അധ്യാപക ഒഴിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ മുഖ്യ പട്ടികയിൽ ചുരുങ്ങിയത് ആയിരം പേരെയും, അതിനോടനുബന്ധിച്ച് സപ്ലിമെൻററി പട്ടികയും തയ്യാറാക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം മുഖ്യ പട്ടിക ആളില്ലാതെ റദ്ദായി അതിനോടൊപ്പം നിൽക്കുന്ന സപ്ലിമെൻററി പട്ടികയും അതിലുള്ള ഉദ്യോഗാർത്ഥികൾക്കും, ജോലി അവസരം നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകുമോ എന്ന കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.

Comments are closed.

x

COVID-19

India
Confirmed: 31,572,344Deaths: 423,217