1470-490

ജല അതോറിറ്റി പൊളിച്ചിട്ട റോഡ് ആഴ്ചകളായിട്ടും ശരിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു

ഗുരുവായൂർ: ജല അതോറിറ്റി പൊളിച്ചിട്ട റോഡ് ആഴ്ചകളായിട്ടും ശരിയാക്കാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
ഗുരുവായൂർ നഗരസഭ സബ്‌സ്റ്റേഷൻ വാർഡിലെ റോഡാണ് പൊളിച്ചിട്ട് ആഴ്ചകളായിട്ടും ജല അതോറിറ്റി തിരിഞ്ഞ് നോക്കത്തത്. പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയതിനെ തുടർന്നാണ് വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥർ റോഡ് പൊളിച്ച് നിർമ്മാണപ്രവർത്തികൾ ആരംഭിച്ചത്. പ്രവൃത്തി പാതിവഴിയിൽ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് റോഡ് ചെളി കുളമായി യാത്ര യോഗ്യമല്ലാതായി കിടക്കുകയാണ്.
നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സമരവുമായി രംഗത്തെത്തിയത്. 25-ാം വാർഡ് യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷനാജ് ഉദ്ഘാടനം ചെയ്തു. ഷെബീർ, പി.എം.റിയാസ്, നിസാർ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584