1470-490

ക്ലീൻ തിരുവെങ്കിടം ; റെയിൽവെ സ്റ്റേഷനും, പരിസരവും അണുവിമുക്തമാക്കി

ഗുരുവായൂർ: ക്ലീൻ തിരുവെങ്കിടം പദ്ധതിയുടെ ഭാഗമായി ഗുരുവായൂർ റെയിൽവെ സ്റ്റേഷനും, പരിസരവും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ആർ. ആർ.ടി പ്രവർത്തകർ അണുവിമുക്തമാക്കി. പാഴ്‌വസ്തുക്കൾ ശേഖരിച്ച് മാലിന്യമുക്തമാക്കുകയും ചെയ്തു. നഗരസഭ 27ാം വാർഡ് കൗൺസിലർ വി.കെ.സുജിത്തിന്റെ നേത്യത്വത്തിലാണ് ആർ.ആർ.ടി പ്രവർത്തകർ ചേർന്ന് ക്ലിൻ തിരുവെങ്കിടത്തിനായുള്ള പ്രവർത്തങ്ങളിൽ പങ്കാളികളായത്. വാർഡ് കൗൺസിലർ വി.കെ.സുജിത്ത് ഉൽഘാടനം നിർവഹിച്ചു. റെയിൽവെ സ്റ്റേഷൻ മാസ്റ്റർ സി.ജയരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ബി.എസ്.അജിത്ത്, ആർ.ആർ.ടി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ കൈപ്പട, മനീഷ് നീലിമന, പി. യദു കൃഷ്ണ, അക്ഷയ് മുരളീധരൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.