കെ.എസ്.ആർ.ടി.സിയുടെ 8 ബസ്സ് സ്റ്റേഷനുകൾക്ക് പെട്രോൾ – ഡീസൽ പമ്പുകളുടെ ഡീലർഷിപ്പ് ലഭിച്ചു


ചിങ്ങം 1 ന് പ്രവർത്തനം ആരംഭിക്കുന്ന കെഎസ്ആർടിസിയുടെ 8 ബസ് സ്റ്റേഷനുകളിൽ പെട്രോൾ – ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള ഡീലർഷിപ്പ് ലഭിച്ചു. കെ.എസ്.ആർ.ടി.സി യും ഇന്ത്യൻ ഓയിൽ കോർപ്പർഷനും സംയുക്തമായി ആരംഭിക്കുന്ന 67 പെട്രോൾ, ഡീസൽ റീടെയിൽ ഔട്ട്ലൈറ്റുകളുടെ പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് വരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്ന മാവേലിക്കര, ചടയമംഗലം, കോഴിക്കോട്, പെരിന്തൽമണ്ണ, തൃശ്ശൂർ, മൂവാറ്റുപുഴ, ചാലക്കുടി, കിളിമാനൂർ എന്നിവിടങ്ങളിലെ 8 ഔട്ട്ലൈറ്റുകളുടെ ഡീലർഷിപ്പ് സർട്ടിഫിക്കറ്റ് കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ചീഫ് ജനറൽ മാനേജർ വി.സി.അശോകനിൽ നിന്ന് ഏറ്റു വാങ്ങി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ഔട്ട്ലൈറ്റുകൾ പൊതുജനങ്ങൽക്ക് തുറന്ന് കൊടുക്കുന്നതോടൊപ്പം കെ.എസ്.ആർ.ടി.സി ബസ്സുകൾക്കും ഇന്ധനം നിറയ്ക്കാൻ കഴിയും. ഈ സംരംഭത്തിൽ നിന്നും കെ.എസ്.ആർ.ടി.സിയ്ക്ക് മികച്ച വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സിഎംഡി ബിജു പ്രഭാകർ ഐ.എ.എസ് അറിയിച്ചു.

Comments are closed.