1470-490

വിസ തട്ടിപ്പിന് കോയമ്പത്തൂർ സഹോദരങ്ങൾക്കെതിരെ എടക്കാട് പോലിസ് കേസെടുത്തു

തലശ്ശേരി:സിങ്കപ്പൂരിലേക്ക് വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് മുഴപ്പിലങ്ങാട് സ്വദേശിയിൽ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ കോയമ്പത്തൂരിലെ സഹോദരങ്ങൾക്കെതിരെ എടക്കാട് പോലിസ് കേസെടുത്തു.-മുഴപ്പിലങ്ങാട്ടെ റിതിൻ്റെ പരാതിയിൽ കോയമ്പത്തൂർ ഗണപതി സ്ടീറ്റിലെ രംഗസ്വാമിയുടെ മക്കളായ ഉദയശങ്കർ (35), പ്രദീപ് ശങ്കർ (32) എന്നിവർക്കെതിരെയാണ് വിശ്വാസ വഞ്ചനാകുറ്റത്തിന് കേസെടുത്തത് – സിങ്കപ്പൂരിൽ റിഗ്ഗിലേക്ക് പ്രതിമാസം 60,000 രൂപ ശമ്പളം കിട്ടുന്ന ജോലി നൽകാമെന്ന് പറഞ്ഞ് 2 ലക്ഷം രൂപയാണ് 2019 ൽ ഇരുവരും റിതിനിൽ നിന്ന് കൈപറ്റിയത്.- നവ മാധ്യമങ്ങളിലൂടെയായിരുന്നു വിസാ വിവരം പരസ്യപ്പെടുത്തിയിരുന്നത്..- കോയമ്പത്തൂരിൽ ഹാഡ് കോ ഇൻ്റർനാഷനൽ മാനേജ്മെൻ്റ് സർവീസ് എന്ന പേരിൽ ആരംഭിച്ച സ്ഥാപനത്തിൽ നേരിട്ട് എത്തി 50,000 രൂപയും പിന്നീട് അക്കൌണ്ട് വഴി ഒന്നര ലക്ഷം രൂപയുമാണ് റിതിൻ നൽകിയതത്രെ — കോയമ്പത്തൂർ ഓഫീസിൽ ഓപറേറ്റിംഗ് മാനേജർ എന്ന് പറയുന്ന ജിവനക്കാരി യമുനാ ദേവിയും കേസിൽ പ്രതിയാണ് -സമാന തട്ടിപ്പിനിരയായവരുടെ പരാതികളിൽ തൃശൂരിലെ മാള, വളപട്ടണം സ്റ്റേഷനുകളിൽ ഉദയശങ്കറിൻ്റെയും പ്രദിപ് ശങ്കറിൻ്റെയും പേരിൽ കേസുണ്ട്.-തൃശൂർ കേസിൽ അറസ്റ്റിലായ ഇരുവരും ഇപ്പോൾ ജയിലിലാണുള്ളത്.- എടക്കാട് കേസിലും ഇവരെ ജയിലിലെത്തി അറസ്റ്റ് ചെയ്യുമെന്ന് പ്രിൻസിപ്പൽ എസ്.ഐ.മഹേഷ് കണ്ടമ്പേത്ത് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510