1470-490

പൈങ്കണ്ണൂർ ഗവ UP സ്കൂളിന് ഇനി പുതിയ കെട്ടിടം

വളാഞ്ചേരി: ഇ. ടി മുഹമ്മദ് ബഷീർ MP യുടെ 35 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട് (2016-2017) വിനിയോഗിച്ച് നിർമിച്ച പൈങ്കണ്ണൂർ ഗവ UP സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഇ.ടി മുഹമ്മദ് ബഷീർ MP നിർവഹിച്ചു . ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു . പ്രൊഫ .ആബിദ് ഹുസ്സൈൻ തങ്ങൾ MLA മുഖ്യാതിഥിയായിരുന്നു .സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം MLA നിർവഹിച്ചു . പൈങ്കണ്ണൂർ ഗവ UP സ്കൂൾ HM incharge മീരാഭായ്. പി റിപ്പോർട്ട് അവതരിപ്പിച്ചു .വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആബിദലി ടി.കെ ,
സലാം വളാഞ്ചേരി ,
പറശ്ശേരി അസൈനാർ ,
ടി.പി അബ്ദുൽ ഗഫൂർ ,സി.അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു .
ചടങ്ങിൽ നഗരസഭാ ഉപാധ്യക്ഷ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ
റൂബി ഖാലിദ്,
സി.റിയാസ്,
മാരാത്ത് ഇബ്രാഹിം,
ദീപ്തി ഷൈലേഷ്, അംഗങ്ങളായ താഹിറ ഇസ്മായിൽ ,ഇ.പി അച്യുതൻ ,ഈസ നമ്പ്രത്ത് ,
ഷാഹിന റസാക്ക്,
ഹസീന വട്ടോളി,ബദരിയ്യ ടീച്ചർ ,തസ്ലീമ നദീർ ,യു.മുജീബ് റഹ്‌മാൻ
സാലി വി പി
അബ്ദുള്ളക്കുട്ടി ടി പി
സുബൈർ പി പി,തൗഫീഖ് പാറമ്മൽ ,സുരേഷ് പി.പി
പി.കെ വിജേഷ് ,
പി ടി.എ പ്രസിഡണ്ട് ഹൈദർ പി എന്നിവർ സംബന്ധിച്ചു .

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733