1470-490

സർക്കാറിന് താക്കീതായി സമസ്ത പ്രതിഷേധ സംഗമം

പരപ്പനങ്ങാടി: ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅക്കും, പെരുന്നാൾ നിസ്കാരത്തിനും അനുമതി നൽകുക എന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ആഭിമുഖ്യത്തിൽ സെക്രട്ടിയേറ്റിന് മുന്നിലും ജില്ലാ കലക്ട്രേറ്റുകൾ, മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾ എന്നിവക്ക് മുന്നിലും പ്രതിഷേധ സംഗമങ്ങൾ നടത്തി. പരപ്പനങ്ങാടി മുനിസിപ്പൽ സമസ്ത ഏകോപന സമിതി പരപ്പനങ്ങാടി നഗരസഭ കാര്യാലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സമസ്ത പ്രവാസി സെൽ സംസ്ഥാന വൈസ് ചെയർമാൻ സയ്യിദ് പി.എസ്.എച്ച് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.വി മുഹമ്മദ് എന്ന ബാവ ഹാജി അധ്യക്ഷനായി. അഹ്മദ്കുട്ടി ബാഖവി പാലത്തിങ്ങൽ പ്രാർത്ഥന നിർവഹിച്ചു.നൗഷാദ് ചെട്ടിപ്പടി മുഖ്യ പ്രഭാഷണം നടത്തി.സി ഇസ്മായിൽ അട്ടക്കുഴിങ്ങര, സയ്യിദ് ശിയാസ് ജിഫ്രി തങ്ങൾ, സൈതലവി ഫൈസി, എം.വി മുഹമ്മദ് ഇബ്രാഹിം എന്ന ബാവ ഹാജി, സയ്യിദ് ഒ.എം അലി അക്ബർ തങ്ങൾ, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി ഷാഹുൽഹമീദ് മാസ്റ്റർ, കെ.പി നൗഷാദ്, ശമീം ദാരിമി, ജാഫർ ഫൈസി താനാളൂർ, റാജിബ് ഫൈസി, പി.പി നൗഷാദ് പ്രസംഗിച്ചു.
പടം :പരപ്പനങ്ങാടി മുനിസിപ്പൽ സമസ്ത ഏകോപന സമിതി നഗരസഭ കാര്യാലയത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം സയ്യിദ് പി.എസ്.എച്ച് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733