1470-490

സംരംഭകന്റെ പരാതിയിൽ ഉടനടി പരിഹാരം കണ്ട് മീറ്റ് ദ മിനിസ്റ്റർ പരിപാടി

എറണാകുളം: കോട്ടപ്പടി പഞ്ചായത്തുമായുള്ള ലൈസൻസ് സംബന്ധിച്ചുള്ള തടസങ്ങൾ വഴിമാറി, കോതമംഗലത്തെ ലിസ്സി റബ്ബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഇനി തടസമില്ലാതെ പ്രവർത്തിക്കും. കൈയ്യുറകളുടെ നിർമാണത്തിനായുളള സെൻട്രിഫ്യുഗൽ ലാറ്റക്സ് നിർമിക്കുന്ന കമ്പനിക്ക് പഞ്ചായത്ത് അനധികൃതമായി പ്രവർത്തനാനുമതി നിഷേധിക്കുന്നു എന്ന പരാതിയുമായാണ് ഉടമ അനിൽ കുര്യാസ് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ എത്തിയത്.
ലിസി റബ്ബർ സ്ഥാപനവുമായി ബന്ധപ്പെട്ട പരാതി പരിശോധിച്ച മന്ത്രിയും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പരാതി പരിഹാരത്തിനായി പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംരംഭകനെന്ന നിലയിൽ തനിക്കുള്ള പരാതി പരിഹരിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരു വേദി ഒരുക്കിയത് സന്തോഷം നൽകുന്നതാണെന്ന് അനിൽ കുര്യാസ് പറഞ്ഞു.
കുസാറ്റിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിമാരായ കെ. ഇളങ്കോവൻ, എ.പി.എം മുഹമ്മദ്‌ ഹനീഷ്, വ്യവസായ വികസന കോർപ്പറേഷൻ എം.ഡി എം.ജി രാജമാണിക്യം, ജില്ലാ കളക്ടർ ജാഫർ മാലിക്, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു എബ്രഹാം വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510