1470-490

ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ ജെ സി ഐ കോട്ടക്കൽ അനുശോചനം രേഖപ്പെടുത്തി

കോട്ടക്കൽ :ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ ജെ സി ഐ കോട്ടക്കൽ ഓൺ ലൈൻ ജനറൽ ബോഡി യോഗം അനുശോചനം രേഖപ്പെടുത്തി.1983ൽ ഡോ. പി കെ വാര്യർ ഭദ്രദീപം കൊള്ളുത്തിയാണ് കോട്ടക്കൽ ജെ സി ഐ ചാപ്റ്ററിന് തുടക്കം കുറിക്കുന്നത്.ആയുർവേദ ചികിത്സ രംഗത്ത് നൽകിയ സംഭാവനകളും,മതേതര മൂല്യങ്ങൾ ഉയർത്തിപിടിച്ചുകൊണ്ടു അദ്ദേഹം പൊതു സമൂഹത്തിനു നൽകിയ സേവനങ്ങളെയും യോഗം അനുസ്മരിച്ചു. ജെ സി ഐ പ്രസിഡന്റ്‌ ഷീജ ബിമൽ അധ്യക്ഷത വഹിച്ചു. മുൻ മേഖല പ്രസിഡന്റ്‌ വേണുഗോപാൽ ശിവദാസ് മുഖ്യ അഥിതി യായിരുന്നു അരുൺ വാരിയത്ത്, ഷാദുലി. പി, അബീറ ഫൈസൽ, സി എസ് വാസൻ, വി കെ ഷാജി, സുധീഷ് പള്ളിപ്പുറത്,
കെ ജി ധനജ്, ബിമൽ കുമാർ,മുജീബ് റഹ്മാൻ, ഷഫീഖ് വടക്കൻ, റഷീദ് റെഡ്മീഡിയ തുടങ്ങിയവർ പ്രസംഗിച്ചു.

Comments are closed.