1470-490

മഹാമാരിക്കാലത്തും മഹാവിജയം നേടി എ.കെ.എം സ്കൂൾ

കോട്ടക്കൽ:കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 1317 കുട്ടികളെയും തുടർ പഠനത്തിന് അർഹരാക്കുവാൻ കഴിഞ്ഞു എന്ന മികച്ച വിജയമാണ് സ്കൂൾ കൈവരിച്ചത്. അതോടൊപ്പം 393 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാൻ കഴിഞ്ഞു എന്നത് ഈ നേട്ടത്തിന്റെ മാറ്റ് വർദ്ധിപ്പിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമാണ് ഈ വിജയത്തിന്റെ പിന്നിലെന്ന് പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ പറഞ്ഞു. എല്ലാ വിജയികളെയും പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കലും സ്കൂൾ മാനേജർ കെ ഇബ്രാഹിം ഹാജിയും അഭിനന്ദിച്ചു

കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ അധ്യാപകർക്ക് മധുരം നൽകുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,579,088Deaths: 528,584