1470-490

തിരൂർ മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം: എസ്.എച്ച്. ഒയെ സ്ഥലം മാറ്റി;

തിരൂർ:പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ തിരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.പി. ഫർഷാദിനെ സ്ഥലംമാറ്റി.

സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻതന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തിൽ റിപ്പോർട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ നിയമനം പിന്നീട് നൽകുന്നതാണ്.

കഴിഞ്ഞ വ്യാഴാഴ്ച വീടിനടുത്ത കടയിലേക്ക് സാധനം വാങ്ങാൻ പോയ മാധ്യമ പ്രവർത്തകനെ അകാരണമായി മർധിച്ചതിനാണ് തിരൂർ സി.ഐ.യെ സ്ഥലം മാറ്റിയത്

-എന്നാൽ സമാനമായ സംഭവത്തിൽ പരപ്പനങ്ങാടിയിൽ റവന്യൂ ജീവനക്കാരിയുടെ ഭർത്താവിനെ മർധിച്ച കേസിൽ ഇതുവരെ നടപടിയെടുക്കാത്തത് വിവാദമായിരിക്കുകയാണ്.

തഹസിൽദാരെയടക്കം അപമാനിച്ച സംഭവത്തിൽ യാതൊരു നടപടിയും പരപ്പനങ്ങാടി സി ഐക്കെതിരെ എടുക്കാത്തത് ചോദ്യ ചിഹ്നമായി നിൽക്കുന്നു.

ഈ ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ വ്യാപക പരാതിയെ തുടർന്ന് നാട്ടുകാരുടെ ഭീമ ഹരജി സ്ഥലം എം.എൽ.എ.മുഖേന നൽകിയിട്ടും നടപടിക്കെതിരെ പുറം തിരിഞ്ഞ് നിൽക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നതെന്ന് ഇരകൾ പറയുന്നു.

ഒരേ സംഭവങ്ങൾക്ക് രണ്ട് രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.

Comments are closed.