1470-490

നിൽപ്പ് സമരം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി: ജുമുഅക്ക് അനുമതി നല്‍കുക, ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, ഇന്ധന വില കേന്ദ്രനികുതി കുറക്കുക, സംസ്ഥാന സര്‍ക്കാര്‍ അധിക നികുതി വേണ്ടെന്ന് വെക്കുക, കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വാളാഞ്ചേരി മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി മുക്കിലപ്പീടികയില്‍ നില്‍പ്പുസമരം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറിയും പൊന്നാനി ലോകസഭ എം.പിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സി.എം റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിസാര്‍ പി.പി, മുജീബ് വാലാസി, സുബൈര്‍, ഫാവാസ്, മുനവ്വിര്‍, നാസര്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510