1470-490

ബി പി മൊയ്‌ദീനെ അനുസ്മരിച്ച് കേരള വിദ്യാർത്ഥി ജനത

കോഴിക്കോട്:
കേരളത്തിലെ യുവ സോഷ്യലിസ്റ്റ് നേതാവായിരുന്ന ബി പി മൊയ്‌ദീന്റെ 39 ആമത് ചരമദിനം കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചാരിച്ചു. കേരളത്തിലേ ആദ്യത്തെ സ്പോർട്സ് മാസിക ആയിരുന്ന സ്‌പോർട്സ് ഹെറാൾഡ് കേരളത്തിന് സമർപ്പിച്ച ബി പി ചലച്ചിത്ര നിർമ്മാതാവും അഭിനേതാവും കൂടിയായിരുന്നു.മലബാറിലുടനീളം നടന്ന വിദ്യാർത്ഥി യുവജന സമരത്തിന് നേതൃത്വം കൊടുത്ത നേതാവായിരുന്നു ബി പി. ഇരുവരഞ്ഞി പുഴയിലെ കടത്തുവള്ള അപകടത്തിൽ സ്വന്തം ജീവൻ ബലിയർപ്പിച്ചു കൊണ്ട് മറ്റു ജീവൻ രക്ഷിച്ച ബി പി നമ്മുടെ സമൂഹത്തിന് ദൗർഭാഗ്യകരമായ നഷ്ടമാണെന്ന് മുൻ എം എൽ എ യും ജനതാദൾ എസ് സംസ്ഥാന നേതാവുമായ സി കെ നാണു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു. കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല പ്രസിഡന്റ്‌ എസ് വി ഹരിദേവ് ന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണത്തിൽ ജില്ലാ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ, അഭിത്യ കെ, ലിജിൻ രാജ്, അധീന കെ, അൻഷിത്ത്, വിഷ്ണു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,601,892Deaths: 528,733