1470-490

വ്യാപാരികളെ തകർക്കുന്ന നടപടിക്കെതിരെ പ്രതിഷേധിച്ചതിന് എസ്.ഡി.പി-ഐ – പ്രവർത്തകർക്കെതിരെ കേസ്

പരപ്പനങ്ങാടി:പോലീസിനെ ഉപയോഗിച്ച് വ്യാപാരി പ്രതിഷേധങ്ങളെ നേരിടാനാണ് സർക്കാർ ശ്രമമെങ്കിൽ വ്യാപാരികൾക്ക് സംരക്ഷണമൊരുക്കും എന്ന് പ്രഖ്യാപിച്ച് കൊണ്ട് എസ്.ഡി.പി.ഐ. പരപ്പനങ്ങാടിയിൽ നിൽപ്പ് സമരത്തിനെതിരെ പോലീസ് കേസ്സെടുത്തു .അശാസ്ത്രീയമായ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും,വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിക്കെതിരെയും പ്രതിഷേധിച്ചതിനാണ് പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പോലിസ് കേസ്സെടുത്തത്. മറ്റുള്ള സംഘടനകളും ഇത്തരത്തിൽ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു എന്നാൽ പോലീസ് ഇവർക്കെതിരെ കേസ്സെടുത്തോ എന്ന് സംശയമാണന്നും, ഒരിടത്തുമില്ലാത്ത പ്രവണത പരപ്പനങ്ങാടിയിൽ മാത്രം തുടർകഥയാണ് -പരപ്പനങ്ങാടി പോലീസ് എസ്.ഡി.പി ഐ ‘. പ്രവർത്തകരെ കേസ്സ് കാട്ടി ഭീഷണിപ്പെടുത്താൻ കഴിയില്ലന്നും, ഇത്തരം പോലീസ് നടപടിക്കെതിരെ പ്രതിഷേധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സമരത്തിൽ മുൻസിപ്പൽ സിക്രട്ടറി അക്ബർ പരപ്പനങ്ങാടി സംസാരിച്ചു. പ്രസി: സിദ്ധീഖ് കെ, നൗഫൽ, നേതൃത്വം നൽകി

Comments are closed.