1470-490

കെ.എസ്.ആർ.ടി.സി. ജീവനക്കാരോട് അതിരപ്പിള്ളി പഞ്ചായത്തിന്റെ കടുത്ത അനാസ്ഥ

ചാലക്കുടി
മലക്കപ്പാറ, കെ.എസ്സ്.ആർ.ടി.സി. ജീവനക്കാർ കാനന ചോലയിലൂടെയുള്ള, ആദിവാസി നിവാസികളെയും, ഫോറസ്റ്റ്, പോലീസ്, കെ.എസ്.ഇ.ബി. മററു അനുബന്ധ തൊഴിലാളികളുടെയും , കാനന ചോലയിൽ വസിക്കുന്നവരുടെയും , ഏക ആശ്രയമായ കെ.എസ്സ്.ആർ.ടി.സി.യുടെ ആന വണ്ടിയാണ്. ചെങ്കുത്തായ കയറ്റങ്ങളും , ഇറക്കങ്ങളും , വളവുകളും, തിരിവുകളും , നോക്കിയാൽ കണ്ണെത്താത്ത ആഴത്തിലുള്ള കൊക്കകളും താണ്ടി ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേയ്ക്ക് 100 കിലോ മീറററോളം , മൂന്നേമുക്കാൽ മണിക്കുറുകളോളം കെ.എസ്.ആർ.ടി.സിയുടെ ആനവണ്ടി എന്നവാഹനമോടിച്ച് ക്ഷീണിച്ച് അവശരായി വരുന്ന ജീവനക്കാർ കഴിഞ്ഞ പതിനെട്ട് കൊല്ലത്തോളം വിശ്രമിച്ചിരുന്നത് മൂന്ന് കട്ടിലുകൾ ഉണ്ടായിരുന്ന അതിരിപ്പിള്ളി പഞ്ചായത്തിന്റെ അനുമതിയോടെ കമ്മൂണിറ്റി ഹാളിന്റെ നടുവിലത്തെ മുറിയിൽ ആയിരുന്നു. ആകെ നാല് ബസ്സുകൾ ആണ് സർവ്വീസ് നടത്തുന്നത് ! ഇതിൽ രണ്ടു വാഹനമാണ് സ്റ്റേ ചെയ്യുന്നത് ! രണ്ട് ബസ്സിലെ ,നാല് ജീവനക്കാർ ആണ് വിശ്രമിക്കുന്നത്. ഇക്കാലത്തിനുള്ളിൽ അഞ്ചു വർഷമായി മുറിയുടെ ബാത്ത്റൂമകൾ ഉപയോഗ ശൂന്യമായിട്ട് , പിന്നീട് മുറിയുടെ അരികിൽ പുറമേയുള്ള ബാത്ത് റൂമുകളിലാണ് കാര്യങ്ങൾ സാധിച്ചിരുന്നത്. ഒരു വർഷമായിട്ട് ഇതേ ബാത്ത്റൂമും ഉപയോഗ ശൂന്യമായി. ഇവിടെ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതു് മറ്റു വൃത്തികെട്ട എല്ലാ പ്രവൃത്തിയും നടത്തുന്നത് ഈ ബാത്ത്റൂമിന്റെ പ്രദേശത്താണ് . കഴിഞ്ഞ കൊറോണ കാലത്തിന് മുൻപ് ജീവനക്കാർ സുഖമമായി കിടന്നിരുന്ന മൂന്ന് കട്ടിലുകൾ ലോക് ഡൗൺ ഇളവിൽ ആന വണ്ടികൾ സർവ്വീസ് തുടങ്ങി , ജീവനക്കാർ വിശ്രമിക്കാൻ മുറി തുറന്ന് നോക്കിയപ്പോൾ കട്ടിലുകൾ കാണുന്നില്ല , മുറി സൂക്ഷിപ്പുകാരനോട് ആരാഞ്ഞപ്പോൾ പഞ്ചായത്ത് എടുത്ത് കൊണ്ടു പ്പോയി എന്നാണ് അറിയാൻ കഴിഞ്ഞത്. ഉടൻ പഞ്ചായത്തുമായി ബന്ധപ്പെടുകയും, ഇത് വരെ ഇതിനൊരു പരിഹാരം പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല , എന്ന് മാത്രമല്ല ചാലക്കുടിയിൽ നിന്നും, മലക്കപ്പാറയിൽ എത്തി കൊടും തണുപ്പത്തും , കാറ്റിലും, മഴയിലും, താഴെ പായയിൽ കിടയ്ക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത് , ഉറക്കച്ചടവോടെ വാഹനമോടിക്കുന്ന ജീവനക്കാരും , യാത്രക്കാരും , അവരുടെ ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ ആണ് , ഡ്രൈവർമാർ രാത്രികാലങ്ങളിൽ സുഖമായി ഉറങ്ങിയാൽ മാത്രമെ സുഖമമായ യാത്രയാകു! ഉറങ്ങാൻ പറ്റാതെ ഉറക്കമൊഴിച്ച് കാലത്ത് നടത്തേണ്ട പ്രാഥമിക ആവശ്യങ്ങൾ പോലും ഇപ്പോൾ , തൊട്ടടുത്ത ലോഡ്ജുകളിലും , വീടുകളിലും, ചോലകളിലും . ആണ് സാധിക്കുന്നത് ! ഇവരുടെ ഇന്നത്തെ അവസ്ഥ കാണാൻ മനസ്സ് കാണിക്കാത്ത അതിരിപ്പിള്ളി പഞ്ചായത്തിനോടും , ഹെൽത്ത് ഉദ്യോഗസ്ഥരോടും , കട്ടിലുകൾ തിരികെ നല്കുകയും, ബാത്ത്റൂമുകൾ വൃത്തിയാക്കി ജീവനക്കാർക്ക് വേണ്ട സഹായം ചെയ്തു കൊടുക്കുകയും വേണമെന്ന് ഇവിടത്തെ പ്രദേശവാസികളും , ബസ്സ് ജീവനക്കാരും , ബസ്സ് പാസഞ്ചേഴ്സും , വേണ്ടപ്പെട്ട ഉദ്യോഗസ്ഥരോടും , പഞ്ചായത്തിനോടും ആവശ്യപ്പെടുകയാണ്!

Comments are closed.