1470-490

പീഡനത്തിന് ഇരയായെന്ന കേസിൽ ദുരൂഹത സ്ത്രീയുടെ മൊഴിയെടുക്കാൻ തമിഴ്നാട് പോലീസ് തലശ്ശേരിയിലെത്തി

തലശ്ശേരി: തലശ്ശേരിയിൽ താമസിക്കുന്ന തമിഴ് സ്ത്രീ പഴനിയിൽ പീഡനത്തിന് ഇരയായെന്ന കേസിൽ ദുരൂഹത സ്ത്രീയുടെ മൊഴിയെടുക്കാൻ തമിഴ്നാട് പോലീസ് തലശ്ശേരിയിലെത്തി .അതേ സമയം സ്ത്രീയും പുരുഷനും ലോഡ്ജിൽ മുറിയെടുത്തതായും അമ്മയും മകനും എന്ന പേരിലാണ് മുറിയെടുത്തതെന്നും ഇവർ മദ്യപിച്ച് വഴക്ക് വെച്ചതായും പഴനിയിലെ ലോഡ്ജ് ഉടമ പോലീസിന് മൊഴി നൽകിയിട്ടുണ്ട് 
 തലശ്ശേരിയിലെ വാടക ക്വോട്ടേഴ്സിൽ താമസിക്കുന്ന സ്ത്രീയാണ് കൂട്ട് താമസക്കാരനാടൊപ്പം പഴനിയിൽ തീർത്ഥാടനത്തിന് പോയി ലോഡ്ജിൽ ക്രൂര ലൈംഗീക പീഡനത്തിന് ഇരയായി പരാതിപ്പെട്ടത് .പഴനിയിൽ വെച്ച് പുരുഷനെ മർദ്ദിച്ച ശേഷം മൂന്ന് പേർ ചേർന്ന് സ്ത്രീയെ വായ പൊത്തി ലോഡ്ജിൽ കൊണ്ട് പോയി പീഡിപ്പിച്ചതായാണ് പരാതി. അവശയായ സ്ത്രീയും കൂടെ താമസിക്കുന്ന പുരുഷനും പിന്നീട് തലശ്ശേരിയിൽ തിരിച്ചെത്തി ജനറൽ ആശുപത്രിയിലും പിന്നീട് പരി യാരം കണ്ണുർ മെഡിക്കൽ കോളേജിലും ചികിൽസ തേടി. ഇതിനിടെയാണ് കഴിഞ്ഞ മാസം 19 ന് സ്ത്രീയും പുരുഷനും അമ്മയും മകനുമാണെന്ന് പറഞ്ഞാണ്ലോഡ്ജിൽ മുറിയെടുത്തതെന്നും 20 ന് ഇരുവരും മദ്യപിച്ച് വഴക്ക് കൂട്ടുകയും ആദ്യം സ്ത്രീയും പിന്നിട് പുരുഷനും തിരിച്ച് പോയതായും ലോഡ്ജ് ഉടമ പോലീസ് സിന് മൊഴി കൊടുത്തിട്ടുണ്ട്, 26 ന് തിരിച്ചറിയൽ രേഖയായി ലോഡ്ജിൽ സൂക്ഷിച്ച ആധാർ തിരിച്ചു വാങ്ങാൻ എത്തിയതായും ലോഡ്ജ് ഉടമ പോലീസിനോട് പറഞ്ഞിട്ടുണ്ട്  ഇതിനിടെയാണ് ചൊവ്വാഴ്ച രാവിലെ തമിഴ്നാട്ടിലെ ഡിണ്ടിക്കലിൽ നിന്നും പോലീസ് സ്ത്രീയുടെ മൊഴിയെടുക്കാൻ തലശ്ശേരിയിലെത്തിയത്.ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ചന്ദ്രൻ ,സി.ഐ.. പി.കവിത’ സ്പെഷ്യൽ പോലീസ്  എസ്.ഐ .കെ.വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ നാല് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതംഗ സംഘമാണ് തലശ്ശേരിയിലെത്തിയത്.ഇവർ തലശ്ശേരി എ.സി പി.മൂസവള്ളിക്കാടനുമായി ചർച്ച നട

Comments are closed.