1470-490

കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ

മാഹി. – കനത്ത മഴയിൽ മതിൽ ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ .
പള്ളൂർ ആറ്റാ കൂലോത്ത് കോളനി റോഡിൽ പൊലിസ് റിട്ട. എഎസ്ഐ
മീത്തലെ പറമ്പിൽ ബാലകൃഷ്ണന്റെ വീട്ടു മതിലാണ് ഇന്നലെ പുലർച്ചെ തകർന്നത്. ഒരു വശത്തെ മതിൽ പൂർണമായും തകർന്ന നിലയിലാണ്. വീടിന്റെ മുൻ വശത്ത് മണ്ണ് പൂർണമായും താഴ്ന്നത് വീടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ് – സമീപത്ത് മാഹി ബൈപാസിന്റെ നിർമാണം നടക്കുമ്പോൾ മതിലിന് സാരമായ ഇളക്കം സംഭവിച്ചിട്ടുണ്ട്. മഴ തുടർന്നാണ് മണ്ണിടിച്ചൽ ശക്തമാകുമെന്ന ഭയത്തിലാന്ന് വീട്ടുകാരും റവന്യൂ വകുപ്പും. തഹസിൽദാർ മണികണ്ഠൻ സ്ഥലം സന്ദർശിച്ച് വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുവാൻ നടപടി സ്വീകരിച്ചു. രമേഷ് പറമ്പത്ത് എംഎൽഎയും സ്ഥലം സന്ദർശിച്ചു. വൈകിട്ടോടെ ബാലകൃഷ്ണനും കുടുംബവും സമീപത്തെ വീട്ടിലേക്ക് മാറ്റി

Comments are closed.

x

COVID-19

India
Confirmed: 44,568,114Deaths: 528,510